Skip to main content

തകാഫുല്‍ കര്‍മപഥത്തില്‍

മലേഷ്യയും ഇന്തോനേഷ്യയുമാണ് ഇപ്പോള്‍ തകാഫുല്‍ രംഗത്ത് മികച്ചു നില്കുന്നത്. മലേഷ്യയില്‍ വളരെ ബൃഹത്തായ തകാഫുല്‍ ഉത്പന്നങ്ങള്‍ (Islamic Insurance Products) ഇന്‍ഷൂറന്‍സ് കവറേജ് ആയി നിലവിലുണ്ട്. മോട്ടോര്‍ ആക്‌സിഡണ്ട് പോളിസികള്‍, ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എന്നിവ അവയില്‍ ചിലതു മാത്രമാണ്. ഇതിനു പുറമെ മലേഷ്യയില്‍ നിരവധി തകാഫുല്‍ ജാലകങ്ങളും നിലവിലുണ്ട്.

മലേഷ്യയിലെ തകാഫുല്‍ വ്യവസായം നിയന്ത്രിക്കപ്പെടുന്നത് 2013 ല്‍ പാസാക്കിയ ഇസ്‌ലാമിക് ഫൈനാന്‍ഷ്യന്‍ സര്‍വീസസ് ആക്ട് പ്രകാരമാണ്. തകാഫുല്‍ സംബന്ധമായ തര്‍ക്കങ്ങളുടെ അന്തിമവാക്ക് മലേഷ്യന്‍ തകാഫുല്‍ അസോസിയേഷന്റെതാണ്. തകാഫുല്‍ പരിരക്ഷ ലഭിക്കാന്‍ ഒരാള്‍ മുസ്‌ലിമാകണമെന്നില്ല. ഇസ്‌ലാമിക് ബാങ്ക് പോലെ തകാഫുലും മതവര്‍ഗ വിഭാഗീയതകള്‍ക്കതീതമായി ആര്‍ക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്. 

റി തകാഫുല്‍

പാരമ്പര്യ റി ഇന്‍ഷൂറന്‍സിന് പകരമായാണ് റീ തകാഫുല്‍ സമ്പ്രദായമുള്ളത്. റി തകാഫുല്‍ വ്യവസ്ഥപ്രകാരം ഒരു തകാഫുല്‍ കമ്പനി തങ്ങളുടെ ബാധ്യതയുടെ ഒരു ഭാഗം പ്രീമിയം നല്കി മറ്റൊരു കമ്പനിയുമായി തകാഫുല്‍ കരാറുകളില്‍ ഏര്‍പ്പെടുകയാണ്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് തകാഫുല്‍ കമ്പനിക്ക് തങ്ങളുടെ നഷ്ടസാധ്യത (Risk) വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയും.


 

Feedback
  • Saturday Oct 18, 2025
  • Rabia ath-Thani 25 1447