Skip to main content

സെക്‌സ് ബിസിനസ്

ഇന്ന് ലോകത്തെ ശതകോടികളുടെ വന്‍ബിസിനസാണ് ലൈംഗികത. മോഡലിംഗ്, എക്‌സ്‌കോര്‍ട്ടിംഗ്, ഡേറ്റിംഗ്,  മസാജിംഗ്, പോണ്‍ ഫോണ്‍,  ഓണ്‍ലൈന്‍ സെക്‌സ്  തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായുള്ള രംഗങ്ങളിലെ ആണ്‍ പെണ്‍ വേശ്യകള്‍ എന്ന ലൈംഗിക തൊഴിലാളികള്‍, ലൈംഗിക ഉത്തേജക മരുന്നുകള്‍, ചികിത്സകള്‍, സെക്‌സ് ടോയ്‌സ്, ലൈംഗിക സിനിമകള്‍,  സാഹിത്യങ്ങള്‍,  കലകള്‍ എന്നിങ്ങനെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ നാട്ടിലെ പെട്ടിക്കടകള്‍ വരെ പങ്കാളികളാകുന്ന ബിസിനസിന്റെ വന്‍ശൃംഖല തന്നെയാണുള്ളത്. പൗരസ്വാതന്ത്ര്യത്തിന്റെയും ടൂറിസത്തിന്റെയും വരുമാനത്തിന്റെയും ന്യായങ്ങളില്‍ ഇവയെല്ലാം ഇന്ന് വെളുത്ത വ്യവസായവും വെള്ളക്കോളര്‍ ഉദ്യോഗവുമാണ്. 

ഇസ്‌ലാം നിഷിദ്ധമാക്കിയ കുത്തഴിഞ്ഞ ലൈംഗികതയാണ് ഇവയുടെയെല്ലാം പ്രധാന പ്രയോജനമെന്നതിനാല്‍ ഇവ പാപവും കുറ്റകരവുമാണെന്നതില്‍ യാതൊരു സംശയവുമില്ല. നിഷിദ്ധ ലൈംഗികതക്ക് കാരണമാകുന്ന എന്തും വാങ്ങലും വില്‍ക്കലും മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഏതു ഭാഗവും നിഷിദ്ധമാണ്. അത്തരം സാഹിത്യങ്ങള്‍, സിഡികള്‍, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, പരസ്യങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പെടും.

ലൈംഗിക സുഖത്തിനും ശക്തിക്കുമെല്ലാമായി നടക്കുന്ന ചികിത്സകളും മരുന്നുകളും മിക്കതും അനാവശ്യമോ തട്ടിപ്പോ ലൈംഗിക അതിക്രമമോ ആരോഗ്യത്തിന് അപകടകരമോ ആണ്. അതിനാല്‍ ന്യായമായ കാരണവും വിദഗ്ധമായ അഭിപ്രായങ്ങളും ഉള്ള സാഹചര്യത്തില്‍ മാത്രമേ ഉപകാരപ്രദമെന്നു പറയുന്ന ചികിത്സാമുറകള്‍ക്കും മരുന്നുകള്‍ക്കും ഉപജ്ഞാതാക്കളും പ്രചാരകരും പ്രയോക്താക്കളും സ്വീകര്‍ത്താക്കളുമാകാന്‍ പാടുള്ളൂ.  

Feedback