Skip to main content

സാമൂഹ്യ ബാധ്യതകള്‍

വിശ്വാസം, അനുഷ്ഠാനം, സംസ്‌കാരം എന്നിവയാണ് ഇസ്‌ലാമിന്റെ ആകെത്തുക. ഒരോ വ്യക്തിയും ഒറ്റയാന്‍ ജീവിതം നയിക്കുക എന്നതല്ല ഇസ്‌ലാമിക കാഴ്ചപ്പാട്. (അങ്ങനെ ജീവിക്കാന്‍ സാധ്യവുമല്ല).  സമൂഹജീവിതം നയിക്കുമ്പോള്‍ ഓരോ അംഗത്തിനും അവരവരുടേതായ ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. താനര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭിക്കേണ്ടതുമുണ്ട്. ഒരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം താന്‍ സമൂഹത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ്. സമശീര്‍ഷരും തന്നേക്കാള്‍ വലിയവരും ചെറിയവരും ബന്ധുക്കളും അല്ലാത്തവരും സമൂഹത്തിലുണ്ട്. ഒരാള്‍ ഒരേ സമയം പല തലത്തിലും വര്‍ത്തിക്കേണ്ടവനാണ്. പിതാവ്, പുത്രന്‍, സഹോദരന്‍, ഭര്‍ത്താവ്, ജാമാതാവ്, ശ്വശുരന്‍, മാതുലന്‍, മുത്തച്ഛന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഒരേസമയം ഒരാള്‍ വഹിക്കുമ്പോള്‍ ജീവിതത്തില്‍ എന്തുമാത്രം ശ്രദ്ധ വേണം! കൂടാതെ ഭരണകര്‍ത്താക്കള്‍, ഭരണീയര്‍, അയല്‍വാസി, മുസ്‌ലിംകള്‍, അമുസ്‌ലിംകള്‍ തുടങ്ങി അനേകം തലങ്ങളിലേക്ക് വിശ്വാസിയുടെ ബാധ്യതകള്‍ നീളുന്നു. പരസ്പരമുള്ള ബാധ്യതകള്‍ അറിഞ്ഞ് പെരുമാറുമ്പോള്‍ മാത്രമേ സാമൂഹിക ജീവിതം സമാധാനപൂര്‍ണമായിത്തീരുകയുള്ളൂ.

Feedback