Skip to main content

ഈമാന്‍ കാര്യങ്ങള്‍

ഇസ്‌ലാമിന്‍റെ അടിസ്ഥാന ശിലയാണ് വിശ്വാസം അഥവാ ഈമാന്‍. മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ക്കും ധിഷണാ ശേഷിക്കും എത്തിച്ചേരാന്‍ കഴിയാത്ത മേഖലയില്‍ നബിമാര്‍ മുഖേന പഠിപ്പിച്ച കാര്യങ്ങളാണ് വിശ്വാസ കാര്യങ്ങള്‍. എന്നാല്‍ ഈമാന്‍ എന്നത് നിശ്ചിതമായ സംഗതി മാത്രമാണ് എന്ന നിലയിലല്ല നബി(സ്വ) പഠിപ്പിച്ചത്. ഒരുവിശ്വാസിയുടെ ജീവിതത്തെ ആമൂലാഗ്രം ഗ്രസിക്കുന്ന ധര്‍മപാത മുഴുവന്‍ ഈമാനിന്‍റെ വരുതിയില്‍ ചേര്‍ത്തിക്കൊണ്ട് നബി(സ്വ) പറയുന്നു: 'ഈമാന്‍ എന്നത് എഴുപതിലേറെ ശാഖകളുള്ളതാണ്. അവയില്‍ ഏറ്റവും ശ്രേഷ്ഠമായത് ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനമാണ്. അവയില്‍ ഏറ്റവും താഴെ നില്ക്കുന്നത് വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യലാണ്. ലജ്ജാശീലം ഈമാനിന്‍റെ ഭാഗമാണ്' .

'അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി ആരുമില്ല'[1]  സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ് യാഉത്തുറാസില്‍ ഇസ്‌ലാമീ ബൈറൂത്ത്, വാള്യം 1, പേജ് 63, ഹദീസ് നമ്പര്‍ 35. എന്ന ഏകദൈവ വിശ്വാസത്തിന്‍റെ അടിസ്ഥാനാദര്‍ശം ഉള്‍കൊണ്ടവരില്‍ ജീവിതത്തിന്‍റെ നിഖില മേഖലകളിലും ധാര്‍മികത സജീവമായി നില്ക്കും എന്നതാണ് സത്യവിശ്വാസത്തിന്‍റെ പൊരുള്‍. എന്നാല്‍ ഈമാനിന്‍റെ അടിസ്ഥാനമായി ആറുവിശ്വാസ കാര്യങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിരിക്കുന്നു. 'അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൈവദൂതന്‍മാരിലും പുനരുത്ഥാനത്തിലും നന്മതിന്മകളെല്ലാം കണക്കാക്കപ്പെട്ടിരിക്കുന്നതിലും വിശ്വസിക്കുക എന്നതാണ് ഈമാന്‍' (ഇബ്നു ഹിബ്ബാന്‍[2]  ). ഈ ആറുവിശ്വാസ കാര്യങ്ങള്‍ പൊതുവില്‍ 'ഈമാന്‍ കാര്യങ്ങള്‍' എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ ഖുര്‍ആന്‍ 4:136ല്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. 

 

References

 [1] സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ് യാഉത്തുറാസില്‍ ഇസ്‌ലാമീ ബൈറൂത്ത്, വാള്യം 1, പേജ് 63, ഹദീസ് നമ്പര്‍ 35.

[2] സ്വഹീഹു ഇബ്നി ഹിബ്ബാന്‍, മുഹമ്മദു ബ്നു ഹിബ്ബാനു ബ്നു അഹ്മദു ബ്നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സത്തുരിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, പേജ് 389, ഹദീസ് 168

Feedback