Skip to main content

നമസ്‌കാരത്തിന്റെ ലക്ഷ്യം (7)

അല്ലാഹുവിന്റെ കല്പനകള്‍ അനുസരിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയുമാണ് വിശ്വാസിയുടെ ധര്‍മം. അതാണ് ആരാധനകളുടെ പ്രധാന ലക്ഷ്യവും. അല്ലാഹുവിന്ന് സൃഷ്ടികളുടെ പ്രാര്‍ഥനയോ നന്ദിയോ ആവശ്യമില്ല; മറിച്ച് ആരാധനയുടെ ഗുണം സൃഷ്ടികള്‍ക്ക് തന്നെയാണ്. അല്ലാഹു പറയുന്നു: ''ആര് നന്ദി കാണിച്ചാലും തന്റെ ഗുണത്തിനു തന്നെയാണ് അവന്‍ നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ നിശ്ചയം, അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു'' (31:12).

നമസ്‌കാരത്തിന്റെ ഓരോ വശത്തിന്റെയും ഉദ്ദേശ്യവും തത്വങ്ങളും നമുക്ക് അറിയാന്‍ സാധ്യമല്ലെങ്കിലും പ്രമാണങ്ങളിലെ സൂചനകളില്‍നിന്നും പണ്ഡിത ഗവേഷണങ്ങളില്‍നിന്നും ചിലതൊക്കെ മനസ്സിലാക്കാവുന്നതാണ്. അതില്‍ ചിലത് താഴെ വിവരിക്കുന്നു.

Feedback