Skip to main content

കുട്ടികളുടെ ഇമാമത്ത്

അംറുബ്‌നു സലമ എന്ന ഏഴു വയസ്സുകാരന്‍ ഇമാമായി നമസ്‌കരിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഇമാം ബുഖാരി ഉദ്ധരിക്കുന്നു: 

നമസ്‌കാര സമയം ആസന്നമായാല്‍ നിങ്ങളില്‍ ഒരാള്‍ ബാങ്കു വിളിക്കുകയും കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നവന്‍ ഇമാമത്ത് നില്‍ക്കുകയും ചെയ്യുക. അദ്ദേഹം പറയുന്നു: അപ്പോള്‍ അവര്‍ നോക്കിയപ്പോള്‍ കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നവനായി എന്നെയാണ് കണ്ടത്. അന്ന് ഞാന്‍ ആറോ ഏഴോ വയസ്സുള്ളവനായിരുന്നു. അവരെന്നെ മുന്നോട്ടു നിര്‍ത്തി'' (ബുഖാരി, നസാഈ, അബൂദാവൂദ്). 

കൂടുതല്‍ ഖുര്‍ആന്‍ ഓതാനറിയുന്നവന്‍ എന്ന ഹദീസ് പൊതുവായ അര്‍ഥത്തിലെടുത്ത് അബൂസൗര്‍ അഭിപ്രായപ്പെടുന്നതും ബാലന്മാര്‍ക്ക് ഇമാമായി നില്‍ക്കാമെന്നാണ്. ഇമാം ശാഫിഈയും ഇതേ അഭിപ്രായ ക്കാരനാണ് (മജ്മൂഅ് 4:149, മുഹദ്ദബ് 1:97). 

ബാലന്മാര്‍ക്ക് ജുമുഅക്കും ഇമാമാകാമെന്ന് ശാഫിഈ അഭിപ്രായപ്പെടുന്നു (കിതാബുല്‍ ഇംലാഅ്).


സ്ത്രീയുടെ ഇമാമത്ത്

സ്ത്രീകള്‍ക്ക് ഇമാമായി സ്ത്രീക്ക് നില്‍ക്കാം. ആഇശ(റ) സ്ത്രീകള്‍ക്ക് ഇമാമായി നില്‍ക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളിലുണ്ട്. നബി(സ്വ) അതിനു പ്രത്യേക അനുമതി ഉമ്മുസലമ(റ)ക്ക് നല്കിയിരുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് സ്ത്രീ ഇമാമാകാവുന്നതല്ല. 

Feedback