Skip to main content

നമസ്‌കാര ശേഷം

നമസ്‌കാരം കഴിയുന്നതോടെ (സലാം വീട്ടുന്നതോടെ) ഇമാമും മഅ്മൂമും തമ്മിലുള്ള ബന്ധം മുറിഞ്ഞു. സ്ത്രീകള്‍ പിറകിലുണ്ടെങ്കില്‍ അവര്‍ പിരിഞ്ഞുപോകാനുള്ള സമയം മാത്രം ഇമാമിന് അവിടെ ഇരിക്കാം. അതു കഴിഞ്ഞാല്‍ ഇമാം എഴുന്നേറ്റു പോകണം. വലതുവശത്തു കൂടെയോ ഇടതു വശത്തു കൂടെയോ എഴുന്നേറ്റു പോകാവുന്നതാണ്. 

''നബി(സ്വ) ഞങ്ങള്‍ക്ക് ഇമാമായി നമസ്‌കരിച്ചിട്ട് വലതുവശത്തേക്കും ഇടതു വശത്തേക്കും പിരിഞ്ഞു പോകാറുണ്ടായിരുന്നു'' (അബൂദാവൂദ്, ഇബ്‌നുമാജ, തിര്‍മിദി). 

പിരിഞ്ഞു പോകാന്‍ പ്രത്യേകം തടസ്സങ്ങളില്ലെങ്കില്‍ ഇമാം അവിടെ തന്നെ ഇരുന്ന് മഅ്മൂമുകളെപോലെ ദിക്ര്‍, ദുആകള്‍ നിര്‍വഹിക്കുന്നത് നബി(സ)യുടെ മാതൃകയില്ലാത്ത കാര്യമാണ്. അതുപോലെ അവിടെ തന്നെ തിരിഞ്ഞിരുന്ന്  മഅ്മൂമുകള്‍ക്ക് ദിക്ര്‍, ദുആ നിര്‍വഹിക്കാന്‍ ഇമാം നേതൃത്വം വഹിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൂട്ടുപ്രാര്‍ഥന നടത്തുന്നതും നബിചര്യക്ക് വിരുദ്ധമാണ്. മഅ്മൂമുകളെ ഇവ പഠിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ മാത്രം അങ്ങനെയാവാമെന്ന് ചില മദ്ഹബീ ഇമാമുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.


 

Feedback