Skip to main content

സ്വലാഹുദ്ദീന്റെ ഭരണം

'ഖുദ്‌സിന്റെ വിമോചകന്‍' എന്ന നാമധേയം മാത്രമല്ല ജനസേവകനായ ഭരണാധികാരി കൂടിയായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി.

ലാളിത്യം ഭരണത്തിലും ജീവിതത്തിലും പുലര്‍ത്തി.  ഫാത്വിമീ ഭരണം പിടിച്ച സുല്‍ത്താന്‍ അവരുടെ കൊട്ടാരത്തിലെ സമ്പത്ത് മുഴുവന്‍ ഖജനാവിലേക്ക് നല്‍കി. ഭൃത്യന്‍മാരെ മോചിപ്പിച്ചു.  ശേഷം ഒരു സാധാരണ വീട്ടില്‍ താമസിച്ചു. രോമ വസ്ത്രങ്ങള്‍ പോലും അണിഞ്ഞില്ല.  

മതപഠനത്തിന് മദ്‌റസകള്‍ സ്ഥാപിച്ചു.  കൈറോവില്‍ പ്രശസ്തമായ ആശുപത്രിയും പണിതു. മരുന്നുള്‍പ്പെടെ എല്ലാം സൗജന്യമായിരുന്നു.  വനിതാ ഡോക്ടര്‍മാരെയും നിയമിച്ചു.  ജറൂസലമിലും ആശുപത്രിയും ഉന്നത വിദ്യാലയവും സ്ഥാപിച്ചിരുന്നു.

പണ്ഡിതന്മാരെ സ്‌നേഹിക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. അവരുമായി സംവാദവും നടത്തിയിരുന്നു.  ഇബ്‌നു ശദ്ദാദ്, ഇബ്‌നു അമ്മാദ് അല്‍ ഖാദില്‍ ഫാദില്‍ തുടങ്ങിയ ചരിത്രകാരന്‍മാര്‍ വളര്‍ന്നത് സുല്‍ത്താന്റെ തണലിലായിരുന്നു.

ഒരു ദീനാര്‍, 36 ദിര്‍ഹം, ഒരു കുതിര, ഒരു കവചം -മരിക്കുമ്പോള്‍ സ്വലാഹുദ്ദീന്‍ സ്വന്തമായി ബാക്കി വെച്ചത് ഇത്രമാത്രമായിരുന്നു.

 

Feedback