Skip to main content

കുരിശു യുദ്ധങ്ങള്‍ (8)

ബൈത്തുല്‍ മുഖദ്ദസ് ഉള്‍പ്പെടുന്ന ഫലസ്തീന്‍ രാജ്യം തിരിച്ചു പിടിക്കാന്‍ ഭിന്നതകള്‍ മറന്ന് പോപ്പിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ ക്രൈസ്തവര്‍ നടത്തിയ പോരാട്ടങ്ങളാണ്  കുരിശു യുദ്ധങ്ങള്‍.  ഇതില്‍ പങ്കെടുത്ത ഓരോ പോരാളിയുടെയും വലതു കൈയില്‍ മരക്കുരിശ് കെട്ടിക്കൊടുത്തിരുന്നു.  അങ്ങനെയാണ് ഈ യുദ്ധങ്ങള്‍ക്ക് കുരിശു യുദ്ധങ്ങള്‍ എന്ന പേര് വന്നത്.

നിരപരാധികളായ സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ ലക്ഷക്കണക്കിന് പച്ച മനുഷ്യരുടെ രക്്തം കൊണ്ട് ചരിത്രത്തെ ചുവപ്പിച്ച ഈ നരനായാട്ട് 152 വര്‍ഷങ്ങള്‍ക്കിടെ എട്ടെണ്ണം അരങ്ങേറി.

'അറബികളുടെ ചരിത്രം' എന്ന തന്റെ കൃതിയില്‍ സയ്യിദ് അമീര്‍ അലി പറയുന്നതിങ്ങനെ:

കുരിശു യുദ്ധങ്ങള്‍    നടന്ന വര്‍ഷം     


ഒന്നാം കുരിശുയുദ്ധം    ക്രി. 1096-1099    
രണ്ടാം കുരിശുയുദ്ധം    ക്രി.1147-1149    
മൂന്നാം കുരിശുയുദ്ധം    {കി: 1189-1192    
നാലാം കുരിശുയുദ്ധം    ക്രി.1202-1204    
അഞ്ചാം കുരിശുയുദ്ധം    ക്രി.1218-1221    
ആറാം കുരിശുയുദ്ധം    ക്രി. 1228-29    
ഏഴാം കുരിശുയുദ്ധം    ക്രി.1248-1254    


'ദശലക്ഷങ്ങള്‍ യുദ്ധത്താലും പട്ടിണിയാലും രോഗത്താലും ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെട്ടു.  മനുഷ്യ സങ്കല്പത്തിന്നതീതമായ കൊടും ക്രൂരതകളാല്‍ കുരിശിന്റെ പോരാളികള്‍ ആ മതത്തിന് തന്നെ തീരാകളങ്കമായി ഭവിച്ചു.'
 

Feedback