Skip to main content

നാസിറുദ്ദീന്‍ ഫറജ്

ബര്‍ഖൂഖിന്റെ പുത്രനും പിന്‍ഗാമിയുമാണ് നാസിറുദ്ദീന്‍ ഫറജ്. 1399ല്‍ (ഹി. 800) ഭരണത്തിലേറി. തിമൂര്‍ സിറിയ ആക്രമിച്ച് ദമസ്‌കസ് കീഴടക്കിയത് ഇക്കാലത്തായിരുന്നു. അതേ സമയം ഈജിപ്തിലേക്ക് വന്നതുമില്ല.

ബര്‍ഖൂകിന്റെയും മകന്‍ ഫറജിന്റെയും നിലപാടില്‍ (തന്റെ ദൂതനെ കൊന്നതും ബഗ്ദാദിലെ ഖലീഫ ജലായറിന് സഖ്യമുണ്ടാക്കിയതും) തിമൂറിന് കടുത്ത രോഷമുണ്ടായിരുന്നു. ഒടുവില്‍ ദുര്‍ബലനായ ഫറജ് തിമൂറിനടുത്തേക്ക് ദൗത്യസംഘത്തെ വിടുകയായിരുന്നു. വിശ്രുത ചരിത്രകാരന്‍ ഇബ്‌നു ഖംദൂനായിരുന്നു ഈ സംഘത്തിന്റെ നേതാവ്. തിമൂറിന്റെ പരമാധികാരം ഈജിപ്തിന് അംഗീകരിക്കേണ്ടി വന്നു.

നിസ്സഹായനും ദുര്‍ബലനുമായ ഫറജിനെതിരെ ജനകീയ രോഷമുയര്‍ന്നു. രണ്ടു തവണയായി 13 വര്‍ഷത്തോളം ഭരണം നടത്തിയ ഫറജ് 1412ല്‍ കലാപത്തിലാണ് വധിക്കപ്പെട്ടത്.


 

Feedback
  • Friday May 3, 2024
  • Shawwal 24 1445