Skip to main content

അബുല്‍ ഹസന്‍ അദ്വാഹിര്‍

ഫാത്വിമി ഖിലാഫത്തിലെ ഏഴാമന്‍.  അല്‍ഹാകിമിന്റെ മകന്‍. അബുല്‍ ഹസന്‍ അദ്വാഹിര്‍ എന്നാണ് പേര്.  പതിനാറാം വയസ്സിലാണ് ഭരണമേറ്റത്(ക്രി. 1020-1035).  പിതൃ സഹോദരി സുത്വ് അല്‍മുല്‍ക് ആണ് ഭരണം നിയന്ത്രിച്ചിരുന്നത്.  എന്നാല്‍ അബുല്‍ ഹാകിമിനെ (സഹോദരനെ) വധിച്ചതിനു പിന്നില്‍ ഇവരാണെന്ന് ശ്രുതിയുണ്ടായിരുന്നു.  ഇവര്‍ക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നു.  പക്ഷേ വേതന വര്‍ധനവിലൂടെ സുത്വ് അല്‍മുല്‍ക് സൈന്യത്തെ പ്രീണിപ്പിച്ചിരുന്നതിനാല്‍ പ്രതിഷേധം ഏശിയില്ല.

പിതാവില്‍ നിന്ന് വ്യത്യസ്തനായി മതനിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യം കാണിച്ചില്ല.  സ്ത്രീകള്‍, നിശാക്ലബ്ബുകള്‍ എന്നീ കാര്യങ്ങളില്‍ അയഞ്ഞ നിലപാടാ യിരുന്നു.

ബൈസന്ത്യക്കാരോട് കൂടുതല്‍ അടുത്തു. കര്‍ഷക ക്ഷേമത്തിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. 16 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ക്രി. 1035 (ഹി. 427)ല്‍ നിര്യാതനായി.


 
 

Feedback
  • Thursday Oct 30, 2025
  • Jumada al-Ula 8 1447