Skip to main content

ഊര്‍ജതന്ത്രം (2)

പ്രകൃതിയിലുള്ളതെല്ലാം നിര്‍മിതമായിരിക്കുന്ന ദ്രവ്യം, ഊര്‍ജം എന്നിവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും, സ്ഥലകാലങ്ങളില്‍ അവയുടെ പരസ്പര പ്രവര്‍ത്തനങ്ങളെക്കുറിച്ചുമു ള്ള പഠനമാണ് ഊര്‍ജ്ജതന്ത്രം. ഊര്‍ജം, ബലം, സ്ഥലകാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവയില്‍നിന്ന് ഉത്ഭൂതമാകുന്ന ദ്രവ്യം, ദ്രവ്യമാനം, ചാര്‍ജ് മുതലായവയും ഇവയുടെ ചലനവും ഊര്‍ജതന്ത്രത്തിന്റെ പ്രതിപാദ്യങ്ങളാണ്. ഗലീലിയോ ഗലീലി, ഐസക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവര്‍ ഊര്‍ജതന്ത്രത്തിന്റെ പിതാക്കളായി അറിയപ്പെടുന്നു.

ഫിസിക്‌സ് അഥവാ ഊര്‍ജതന്ത്രവും ഗണിതശാസ്ത്രവും ചേര്‍ന്നു കൊണ്ടാണ് ആധുനിക ഗോള ശാസ്ത്ര ഗവേഷണത്തിനും ഗോളാന്തര പര്യവേക്ഷണത്തിനും ആവശ്യമായ നീക്കങ്ങള്‍ നടത്തുന്നത്. ഊര്‍ജതന്ത്രത്തിലും എടുത്തുപറയാവുന്ന പ്രഗത്ഭ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ പ്രസിഡന്റായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഇതിനുദാഹരണമാണ്.
 

Feedback