Skip to main content

നന്‍മതിന്‍മകള്‍

നിങ്ങള്‍ക്ക് നന്‍മ വരുന്ന പക്ഷം അത് അല്ലാഹുവില്‍ നിന്നാണ്, തിന്‍മ സംഭവിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളില്‍ നിന്നുമാണെന്ന് ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണുന്നു. എന്താണ് ഇതിന്റെ ഉദ്ദേശ്യം?

മറുപടി: മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ ദൈവവിധിയുടെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ ഈ സൂക്തം വളരെയധികം ഉപകരിക്കുന്നതാണ്. അതായത് മനുഷ്യന്റെ നന്‍മയ്ക്കുള്ള എല്ലാ മാര്‍ഗങ്ങളും അല്ലാഹു അവന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു. അതുപോലെ തിന്‍മ വരുന്ന മാര്‍ഗങ്ങള്‍ അവന്‍ വിശദീകരിക്കുന്നു. അപ്പോള്‍ മനുഷ്യന്‍ ഏതെങ്കിലും രംഗത്ത് നന്‍മയും വിജയവും ലഭിക്കുന്നുണ്ടെങ്കില്‍ അവന്‍ അറിഞ്ഞോ അറിയാതെയോ ഖുര്‍ആനിലെ ആ സിദ്ധാന്തം പകര്‍ത്തിയതുകൊണ്ടു മാത്രമാണ്. അല്ലാഹു പറയുന്നു: 'എന്റെ സ്മരണയെ(ഖുര്‍ആനെ) വിട്ട് ആര്‍തിരിഞ്ഞു കളയുന്നുവോ അവന്‍ തീര്‍ച്ചയായും ഇടുങ്ങിയ ജീവിതമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പ് നാള്‍ അവനെ അന്ധനായിട്ട് നാം ഉയര്‍ത്തുകയും ചെയ്യും'(20:124).
 

Feedback