Skip to main content

വ്യഭിചാരിയാവുന്നതില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം

'നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല, അല്ലാഹു ഉദ്ദേശിക്കുന്നത് അല്ലാതെ' എന്ന് ഖുര്‍ആനില്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ വ്യഭിചരിക്കുവാനും മദ്യപിക്കുവാനും ശിര്‍ക്ക് ചെയ്യുവാനും മറ്റും മുതിരുന്നത് അല്ലാഹു ഉദ്ദേശിക്കുന്നത് കൊണ്ടാണോ?

മറുപടി: ഇപ്രകാരം ചിന്തിക്കുന്നതുതന്നെ ദെവനിഷേധവും മഹാപാപവുമാണ്. നിങ്ങള്‍ സ്വതന്ത്രമായി ഉദ്ദേശിക്കുന്നില്ല; അല്ലാഹു സ്വതന്ത്രമായി ഉദ്ദേശിച്ചാലല്ലാതെ എന്നതാണ് സൂക്തങ്ങളുടെ വിവക്ഷ. അതായത് ഒരാള്‍ മദ്യപിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ അല്ലാഹു നിര്‍ബന്ധമായി അവനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്റെ ആ ഉദ്ദേശ്യം നടക്കുകയില്ല. പക്ഷേ, അല്ലാഹു അപ്രകാരം നിര്‍ബന്ധമായി അവനെ പിന്തിരിപ്പിക്കുയില്ല. അവന്റെ ഉദ്ദേശ്യത്തിനനുസരിച്ച് സ്വതന്ത്രമായ ഉദ്ദേശ്യവും അല്ലാഹു സ്വീകരിക്കും. നന്‍മ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും ഇപ്രകാരം തന്നെ മനുഷ്യരിലെ ഉദ്ദേശ്യം നടക്കട്ടെ എന്ന് അല്ലാഹു സ്വതന്ത്രമായി ഉദ്ദേശിക്കും. ചുരുക്കത്തില്‍ നമ്മുടെ ഉദ്ദേശ്യങ്ങള്‍ക്ക് മുന്നില്‍ അല്ലാഹു പ്രതിബന്ധം ഉണ്ടാക്കുവാന്‍ ഉദ്ദേശിച്ചാല്‍ നമ്മുടെ ഉദ്ദേശ്യങ്ങള്‍ നടക്കുകയില്ല എന്ന് താത്പര്യം. നമ്മുടെ സ്വതന്ത്രമായ ഉദ്ദേശ്യം നടക്കണമെങ്കില്‍ അല്ലാഹുവും സ്വതന്ത്രമായി ഉദ്ദേശിക്കണം.

Feedback