Skip to main content

കര്‍മങ്ങള്‍ രേഖപ്പെടുത്തുന്നവര്‍

മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുക എന്ന ഉത്തരവാദിത്വം വളരെ കൃത്യമായി അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം മലക്കുകള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു:

'വലതുഭാഗത്തും, ഇടതുഭാഗത്തും ഇരുന്നുകൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം; അവന്‍ (മനുഷ്യന്‍) ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത്, തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല (50:17,18).

'തീര്‍ച്ചയായും നിങ്ങള്‍ക്ക് മേല്‍നോട്ടക്കാര്‍ ഉണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു' (82:10-12).

റഖീബ്, അതീദ് എന്നിവ രണ്ട് മലക്കുകളുടെ പേരായി ചിലര്‍ വിശദീകരിക്കുന്നത് ശരിയല്ലെന്നാണ് ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ പറയുന്നത്. റഖീബ്, അതീദ് എന്നത് രണ്ട് മലക്കുകളുടെ പേരാണെന്ന് പറയുന്നത് ശരിയല്ല. കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്ന രണ്ട് മലക്കുകളുടെ വിശേഷണമാണത് (ആലമുല്‍ മലാഇക്കത്തില്‍ അബ്‌റാര്‍ പുറം-22).
 

Feedback