Skip to main content

മസ്ജിദുല്‍ഹറാം (7)

ലോക മുസ്‌ലിംകളുടെ വിശുദ്ധ ഭൂമിയായ മക്കയില്‍, ദൈവിക ഗേഹമായ കഅ്ബയെ വലയം ചെയ്ത് തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയാണ് മസ്ജിദുല്‍ഹറാം. പുണ്യം പ്രതീക്ഷിച്ച് മുസ്‌ലിംകള്‍ക്ക് തീര്‍ഥാടനം ചെയ്യാവുന്ന മൂന്ന് പള്ളികളിലൊന്നാണ് മസ്ജിദുല്‍ ഹറാം, ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക  ആരാധനാലയമാണ്. 3.57 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയുടെ ഉള്ളിലും പുറത്തെ പ്രവിശാലമായ മുറ്റത്തുമായി 40 ലക്ഷം പേര്‍ക്ക് ഒരേസമയം നമസ്‌ക്കാരം നിര്‍വഹിക്കാമെന്നാണ് കണക്ക്. ഭൂമിയില്‍ നിര്‍മിക്കപ്പെട്ട പ്രഥമ പള്ളിയും ഇതാണെന്ന് തിരുനബി അരുളി (മുസ്‌ലിം: 520).

Feedback