Skip to main content

നബി(സ്വ)യുടെ മിമ്പര്‍

മസ്ജിദുന്നബവി നിര്‍മിച്ചതിനുശേഷം ജുമുഅ ഖുതുബ വേളയിലും മറ്റു പ്രഭാഷണ സമയങ്ങളിലും ഒരു ഈത്തപ്പനത്തടിയില്‍ ചാരി നില്‍ക്കലായിരുന്നു നബി(സ്വ). ഇത് ഏറെ നാള്‍ തുടര്‍ന്നപ്പോള്‍ ഒരു സ്വഹാബി(വനിതയാണെന്നും അഭിപ്രായമുണ്ട്) മിമ്പര്‍ നിര്‍മിക്കുന്നതിനെ കുറിച്ച് ദൂതരോട് ചോദിച്ചു. 'നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെയാവട്ടെ'  എന്ന് അവിടുന്ന് മറുപടിയും പറഞ്ഞു.

അങ്ങനെയാണ് ഹിജ്‌റ എട്ടില്‍ മൂന്ന് ചവിട്ടുപടിയുള്ള മിമ്പര്‍ നിര്‍മിക്കുന്നത്. ഇതിന്റെ രണ്ടാം പടിയില്‍ കാല്‍വെച്ച് മൂന്നാം പടിയില്‍ നബി ഇരിക്കും. രണ്ടാം പടിയില്‍നിന്ന് ഖുതുബ നടത്തുകയും ചെയ്യും. 

ഖലീഫമാരായ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരെല്ലാം ഈ മിമ്പറില്‍ വെച്ചാണ് ഖുതുബ നടത്തിയിരുന്നത്. അബൂബക്ര്‍ രണ്ടാം പടിയിലും ഉമറും ഉസ്മാനും(റ) ആദ്യ പടിയിലും ഇരുന്നു. മുആവിയ(റ) ഇതിന്റെ പടികള്‍ ഒമ്പതാക്കി വര്‍ധിപ്പിച്ചു. ക്രി.വ. 1226ലെ തീപ്പിടിത്തത്തില്‍ ഇത് കത്തി നശിക്കുകയായിരുന്നു. 

നബി(സ്വ) പറഞ്ഞു: 'എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം(റൗദ്വ) സ്വര്‍ഗത്തിലെ ആരാമങ്ങളില്‍പെട്ട ഒരു ആരാമമാണ്' (ബുഖാരി 1196). 'എന്റെ മിമ്പര്‍ ഹൗളുല്‍കൗസറിനു മുകളിലാണ്'(ബുഖാരി 1196) എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറയുകയുണ്ടായി.

Feedback