Skip to main content

അനിവാര്യമായ കാര്യങ്ങള്‍ (2)

മുസ്‌ലിം ചെയ്യുന്ന ഏതു കാര്യത്തിലും അനുവദനീയവും നിഷിദ്ധവും ഏതെന്നു തിരിച്ചറിയാതെ പോവരുത്. ഭൗതികമായി മനുഷ്യന്‍ ചെയ്യുന്ന ഒരു ഇടപാടാണ് കച്ചവടം. അതില്‍ തന്നെ അനുവദനീയമായ കച്ചവടങ്ങളും അനനുവദനീയമായ കച്ചവടങ്ങളുമുണ്ട്. അനുവദനീയമായ കച്ചവടത്തിനകത്തു തന്നെ സൂക്ഷ്മമായി നോക്കിയാല്‍ അനുവദനീയമായ കാര്യങ്ങളും അനനുവദനീയമായ കാര്യങ്ങളും ഉണ്ടാവും. വിശ്വാസി തന്റെ ജീവിതത്തില്‍ അത്തരം കാര്യങ്ങളിലെല്ലാം സൂക്ഷിക്കേണ്ടതുണ്ട്. ഈ സൂക്ഷ്മതയാണ് തഖ്‌വാ എന്നു പറയുന്നത്. തഖ്‌വാ ഉള്ളവരാണല്ലോ മുത്തഖികള്‍ എന്നറിയപ്പെടുന്നത്

Feedback