Skip to main content

കൊല്ലാന്‍ അനുവദിക്കപ്പെട്ട ജീവികള്‍

ഉപകാരമില്ലാതിരിക്കുന്നതോടൊപ്പം ഉപദ്രവവും നാശവുമുണ്ടാക്കുന്ന ദുഷ്ടജീവികളെ വധിക്കാന്‍ നബി(സ്വ) അനുവാദം നല്‍കിയിട്ടുണ്ട്. ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു: അഞ്ച് ജീവികള്‍ ദുഷ്ടജന്തുക്കളാകുന്നു. ഹറമില്‍ വെച്ചും പുറത്തും അവയെ കൊല്ലാവുന്നതാകുന്നു. കാക്ക, കഴുകന്‍, തേള്‍, എലി, കടിക്കുന്ന നായ എന്നിവയാണവ. (സ്വഹീഹുല്‍ ബുഖാരി 1829). കൊല്ലാന്‍ അനുവദിക്കപ്പെട്ട ജീവികളുടെ കൂട്ടത്തില്‍ പാമ്പിനെകൂടി ഉള്‍പ്പെടുത്തിയതായി ബുഖാരിയുടെ നിവേദനത്തിലുണ്ട്. ഇബ്‌നുഉമര്‍(റ) പറയുന്നു. ''പാമ്പിനെ കണ്ടാല്‍ അതിനെ കൊല്ലാതെ വെറുതെ വിടാറുണ്ടായിരുന്നില്ല''. മനുഷ്യന് ജീവപായം ഉണ്ടാക്കുന്ന വിഷജീവി എന്ന നിലക്ക് അതിനെ കൊല്ലാന്‍ അനുവാദമുണ്ട്. പല്ലിയെ നബി(സ്വ) 'ഫുവയ്‌സിക്' (കൊച്ചു അധര്‍മി) എന്ന് വിശേഷിപ്പിച്ചിരുന്നു. ആഇശ(റ) പറയുന്നു. നബി(സ്വ) പല്ലിയെ ഫുവയ്‌സിക് എന്ന് പറഞ്ഞിരിക്കുന്നു. അതിനെ കൊന്നുകളയാമെന്ന് നബി(സ്വ) കല്പിച്ചതായി ഞാന്‍ കേട്ടിട്ടില്ല (സ്വഹീഹുല്‍ ബുഖാരി 1831).

Feedback