Skip to main content

കണ്ണംപറമ്പ് ശ്മശാനം

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ശ്മശാനങ്ങളിലൊന്നാണ് കണ്ണംപറമ്പ്. കോഴിക്കോട് കുറ്റിച്ചിറയുടെ തെക്കു പടിഞ്ഞാറെ മൂലയില്‍ മുഖദാര്‍, കോതി എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ മൂന്ന് ഭാഗങ്ങളിലായാണ് ഇതുള്ളത്. പൊതുവെ മുസ്‌ലിം ശ്മശാനങ്ങള്‍ പള്ളികള്‍ക്ക് സമീപത്തായാണ് നിര്‍മിക്കുക. എന്നാല്‍ കണ്ണംപറമ്പ് ജനവാസകേന്ദ്രത്തില്‍ നിന്നും മാറിയാണ്.

1858 ല്‍ മലബാറില്‍ കോളറ പടര്‍ന്നു പിടിക്കുകയും ഒരുപാടാളുകള്‍ മരണപ്പെടുകയും ചെയ്തു. മരണപ്പെട്ടവരില്‍ അധികവും മുസ്‌ലിംകളായിരുന്നു. നഗരത്തിലെ മുസ്‌ലിം പള്ളികളില്‍ എണ്ണമറ്റ മയ്യിത്തുകള്‍ ഖബറടക്കുന്നത് പ്രയാസമായി.

പരിഹാരമായി കണ്ണംപറമ്പ് മുസ്‌ലിം സമുദായത്തിനായുള്ള ശ്മശാനമായി 16-7-1859 വിജ്ഞാപനം പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഈ സ്ഥലം ഏറ്റെടുത്തു. എന്നാല്‍ കോളറയുടെ തീവ്രത കുറഞ്ഞ് പിന്നീട് അനാഥ മയ്യിത്തുകള്‍ മാത്രം സംസ്‌കരിക്കുന്ന ശ്മശാനമായി കണ്ണംപറമ്പ് മാറി.

1890-90 കാലഘട്ടത്തില്‍ കോളറ വീണ്ടും നാശം വിതച്ചപ്പോള്‍ നഗരമധ്യത്തിലെ മുസ്‌ലിം പള്ളികളില്‍ മയ്യിത്ത് മറവ് ചെയ്യുന്നത് നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി. അതോടെ മയ്യിത്ത് മറമാടല്‍ കണ്ണംപറമ്പില്‍ മാത്രമായി. പിന്നീട് ശ്മശാനവും അതിലെ പള്ളിയും കലക്ടര്‍ കമ്മിറ്റിക്ക് ഏല്പ്പിച്ചു കൊടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം ശ്മശാനത്തിന് അടുത്തായി ഒരു പള്ളി സ്ഥാപിക്കപ്പെടുകയും ചെയ്തു. 13 ഏക്കര്‍ വരുന്ന ശ്മശാനത്തെ കാലഗണനയനുസരിച്ച് പ്രത്യേകം തരം തിരിച്ചാണ് മയ്യിത്ത് മറമാടുന്നത്.


മറ്റുപേജുകള്‍:
കുറ്റിച്ചിറ ജുമുഅത്ത് പള്ളി     


 

Feedback