Skip to main content

തിരൂരങ്ങാടി യതീം ഖാന (1)

1943 ല്‍ കേരളത്തിലുടനീളം വലിയ തോതില്‍ കോളറ പടര്‍ന്നു പിടിക്കുകയും ഒരുപാടു ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തു. രോഗത്തില്‍ നിന്ന് മുക്തി നേടിയെങ്കിലും കോളറമൂലം മാതാപിതാക്കളെയും രക്ഷിതാക്കളെയും നഷ്ടപ്പെട്ട അനാഥകളുടെ സംരക്ഷണം എല്ലാവര്‍ക്കും മുന്നില്‍ ചോദ്യ ചിഹ്നമായി മാറി. ഈ സന്ദര്‍ഭത്തില്‍ നിരാലംബരായ ബാലികാ ബാലന്മാരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ കെ എം മൗലവി, എം കെ ഹാജി, കെ എം സീതി സാഹിബ് എന്നിവര്‍ കണ്ടെത്തിയ പരിഹാരമായിരുന്നു തിരൂരങ്ങാടി യതീംഖാന. നിസ്വാര്‍ഥരായ ഈ പ്രഗത്ഭമതികളുടെ നിതാന്ത പരിശ്രമഫലമായി 1943 ഡിസംബര്‍ 11ാം  തിയ്യതി 114 അനാഥകളുടെ സംരക്ഷണം ഏറ്റെടുത്തു കൊണ്ട് യതീഖാന പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ ജെ.ഡി.റ്റി യതീംഖാനക്ക് കീഴിലായായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.

അനാഥകളെയും അഗതികളെയും എല്ലാവിധ ജീവിത സൗകര്യങ്ങളും നല്‍കി സംരക്ഷിക്കുക, അവര്‍ക്കാവശ്യമായ മതപരവും ലൗകികവും തൊഴില്‍പരവുമായ വിദ്യാഭ്യാസവും പരിശീലനവും നല്‍കുക, സ്വയംപര്യാപ്തരും സമൂഹത്തിലെ ഉത്തമ പൗരന്മാരുമാക്കി അവരെ വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 1946 ഒക്‌ടോബറില്‍ തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമിറ്റിക്ക് കീഴിലായി യതീംഖാന രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

മത, ജാതി, രാഷ്ട്രീയ ഭിന്നതകളെല്ലാം മാറ്റി വെച്ച് എല്ലാവരും യതീംഖാനയുമായി സഹായിച്ചും സഹകരിച്ചും പോന്നതാണ് യതീം ഖാന ഇന്നു കാണുന്ന രൂപത്തില്‍ വികാസം പ്രാപിക്കാന്‍ കാരണം. ഇതില്‍ പ്രധാന പങ്കു വഹിച്ച ഒരു വ്യക്തിയായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ആദര്‍ശ തലത്തില്‍ കെ.എം മൗലവിയോടും എ.കെ ഹാജിയോടും അഭിപ്രായ ഭിന്നത നിലനില്‍ക്കെത്തന്നെ തിരൂരങ്ങാടി യതീഖാനയുമായി അദ്ദേഹം സഹകരിച്ചു. 

സ്ഥാപിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി താഴെ സൂചിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കൂടി കമ്മിറ്റിക്ക് കീഴില്‍ നടന്നു വരുന്നു.

വിലാസം:

തിരൂരങ്ങാടി യതീംഖാന
സഊദാബാദ്, തിരൂരങ്ങാടി.
തിരൂരങ്ങാടി പി.ഒ
മലപ്പുറം ജില്ല, കേരളം, ഇന്ത്യ.
പിന്‍: 676306
ഫോണ്‍: 
0494 2460337
0494 2460647

 

Feedback