Skip to main content

وقف ന്റെ രൂപങ്ങള്‍

ആയത്തിന്റെ അവസാനം മൂന്നു തരത്തിലാണ് വഖ്ഫ് ചെയ്യുന്നത്.

തന്‍വീനുള്ള فتحة

رَحِيمًا، كِتَابًا തുടങ്ങിയ ഇരട്ട ഫത്ഹിലാണ് ആയത്ത് അവസാനിക്കുന്നതെങ്കില്‍ അവ നീട്ടിവായിച്ചുകൊണ്ട് നിര്‍ത്തണം.
إنَّهُ كَانَ تَوَّابًا എന്ന ആയത്ത് تَوَّابَا إنَّهُ كَانَ എന്നാണ് وقف   ചെയ്യേണ്ടത്. وقف ചെയ്യുന്നിടത്ത് സാധാരണ ദീര്‍ഘം മതിയാവുന്നതാണ്.

ഉദാ:  

  
والنَّازِعَاتٍ غَرقًا
والنَّاشِطَاِ نَشْطًا
والسَّابِحَاتِ سَبْحًا   

تَاء التَّأنِيث

സ്ത്രീലിംഗത്തെ കുറിക്കുന്ന ة ല്‍ അവസാനിക്കുന്ന പദത്തിലാണ് وقف ചെയ്യേണ്ടതെങ്കില്‍ ة നെ هاء ആക്കി സുകൂന്‍ നല്‍കുകയാണ് വേണ്ടത്.


هَلْ أتَاكَ حَدِيثُ الْغَاشِيَة എന്ന ആയത്തിലെ الغاشية എന്നത് الغاشيهْ എന്നാണ് നിര്‍ത്തേണ്ടത്.
മറ്റൊരു ഉദാഹരണം:  الْحَاقَّة   مالحَاقَّة     وَماَ أدْراك مَا الحَاقَّة എന്ന ആയത്തുകള്‍ ഇനി പറയും പ്രകാരമാണ് വഖ്ഫ് ചെയ്യേണ്ടത്. الْحَاقَّهْ   مالحَاقَّهْ     وَماَ أدْراك مَا الحَاقَّهْ

السكون

تَاء التأنيث   ،   فتحة എന്നിവയല്ലാത്ത എല്ലാ സ്ഥലങ്ങളിലും അവസാനത്തെ അക്ഷരത്തിന് സുകൂന്‍ നല്‍കിയാണ് നിര്‍ത്തേണ്ടത്.  
    
വഖ്ഫ് ചെയ്ത് ഓതേണ്ട രീതി    യഥാര്‍ഥത്തിലുള്ളത്


الرَّحمَنِ الرَّحِيمْ    الرَّحمَنِ الرَّحِيمِ
مُفْلِحُونْ    أولَئِكَ هُمُ الْمُفْلِحُونَ
الصَّمَدْ    اللهُ الصَّمَدُ
    

ആയത്തിന്റെ അവസാനത്തെ പദം ഏത് ഹറകത്തില്‍ അവസാനിക്കുന്നതായിരുന്നാലും ആ പദത്തിന്റെ അവസാന അക്ഷരത്തിന് സുകൂന്‍ നല്‍കുകയാണ് വേണ്ടത്.

Feedback