Skip to main content

അറബി ഭാഷ (11)

ഐക്യരാഷ്ട്ര സഭയുടെ ആറു ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് സെമിറ്റിക് ഭാഷയായ അറബി. ലോക ഭാഷകളില്‍ വളര്‍ച്ചയിലും വ്യാപനത്തിലും ഒന്നാം സ്ഥാനത്തുള്ള അറബി ഭാഷ ഇരുപത്തിയാറ് രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും 467 മില്യണ്‍ ജനങ്ങളുടെ സംസാര ഭാഷയുമാണ്.

വലത്തു നിന്ന് ഇടത്തേക്കാണ് അറബി ഭാഷ എഴുതപ്പെടുന്നത്. 28 അക്ഷരങ്ങളുള്ള അറബി ഭാഷയില്‍ പല അക്ഷരങ്ങളും രൂപസാമ്യമുള്ളതുകൊണ്ട് പഠിക്കുവാന്‍ ഏറെ സൗകര്യമാണ്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം അറബി ഭാഷാ പഠനം നിര്‍ബന്ധവും മതപരവുമാണ്. വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതീര്‍ണമായത് അറബി ഭാഷയിലാണ്. പ്രവാചകന്‍ (സ) തന്റെ അനുയായികളോട് ആശയ വിനിമയം നടത്തിയിരുന്നതും അറബിയില്‍ തന്നെ.

 
 

Feedback