Skip to main content

ദ മീനിംഗ് ഓഫ് ദി ഗ്ലോറിയസ് ഖുര്‍ആന്‍

ഡി.എച്ച്. ലോറന്‍സ്, എച്.ജി. വെല്‍സ്, ഇ.എം. ഫോസ്റ്റര്‍ എന്നിവരുടെയെല്ലാം ആദരം നേടിയ നോവലിസ്റ്റായിരുന്ന പിക്താള്‍ 1917 നവംബര്‍ 29 ന് പടിഞ്ഞാറന്‍ ലണ്ടനിലെ നോട്ടിംഗ് ഹില്ലില്‍ വെച്ച് 'മുസ്ലിം ലിറ്റററി സൊസൈറ്റി' സംഘടിപ്പിച്ച ഒരു പരിപാടിയില്‍ 'ഇസ്‌ലാമും പുരോഗതിയും' എന്ന തലക്കെട്ടിലുള്ള ഒരു പ്രഭാഷണത്തിനൊടുവില്‍ വളരെ നാടകീയമായ രീതിയില്‍ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. പിന്നീട് മുഹമ്മദ് മാര്‍മഡ്യൂക് പിക്താള്‍ എന്ന പേരിലാണദ്ദേഹം അറിയപ്പെട്ടത്. പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകനും നോവലിസ്റ്റുമായിരുന്ന ഇദ്ദേഹം എഴുതിയ ഖുര്‍ആന്‍ പരിഭാഷയാണ് ദ മീനിംഗ് ഓഫ് ദി ഗ്ലോറിയസ് ഖുര്‍ആന്‍.  


1928 ല്‍ പിക്താള്‍ ഖുര്‍ആന്‍ പരിഭാഷ എഴുതാന്‍ ആരംഭിക്കുകയും 1930 ല്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഇന്ത്യയില്‍ 'ബോംബെ ക്രോണിക്ക്ള്‍'ന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു അദ്ദേഹം പരിഭാഷ എഴുതി പൂര്‍ത്തീകരിച്ചത്. മാതൃഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്‌ലിംകളില്‍ നിന്നുള്ള ആദ്യ ഖുര്‍ആന്‍ പരിഭാഷയാണിത്.
 

Feedback