Skip to main content

സ്ത്രീകളുടെ നമസ്‌കാരം

ജനാസ നമസ്‌കാരത്തില്‍ പുരുഷന്മാരെപ്പോലെ സ്ത്രീകളും പങ്കെടുക്കേണ്ടതാണ്; ബന്ധുക്കളുടെ ജനാസയില്‍ പ്രത്യേകിച്ചും. സ്വഹാബി വനിതകള്‍ അന്യ ജനാസക്കും നമസ്‌കരിക്കാറുണ്ടായിരുന്നു. നബി(സ്വ)യുടെ ഭാര്യമാര്‍ക്ക് നമസ്‌കരിക്കാനായി സഅ്ദുബ്‌നു അബീവഖാസിന്റെ മയ്യിത്ത് പള്ളിയില്‍ വരുത്തിയ സംഭവം പ്രസിദ്ധമാണ്.

നബി(സ്വ) നിര്യാതനായപ്പോള്‍ ആദ്യം പുരുഷന്മാരും പിന്നീട് സ്ത്രീകളും ശേഷം കുട്ടികളും നമസ്‌കരിച്ചുവെന്നത് സുവിദിതമാണല്ലോ. അബൂത്വല്‍ഹയുടെ കുട്ടിക്ക്‌വേണ്ടി നബി(സ്വ) നമസ്‌കരിച്ചപ്പോള്‍ നബി(സ്വ)യുടെ പിന്നില്‍ അബൂത്വല്‍ഹയും അദ്ദേഹത്തിന്റെ പിറകില്‍ ഉമ്മുസുലൈമും പങ്കെടുത്തു.

സ്ത്രീകള്‍ ജമാഅത്തായി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതാണ് സലഫുകളുടെ മാതൃക. ഇമാം നവവി പറയുന്നു: ''മറ്റു നമസ്‌കാരങ്ങളിലെപ്പോലെ സ്ത്രീകള്‍ക്ക് ജമാഅത്ത് സുന്നത്താണ്. ഹസനുബ്‌നു സ്വാലിഹ്, സുഫ്‌യാനുസ്സൗരി, അഹ്മദ്, ഹനഫികള്‍ തുടങ്ങിയ സലഫുകള്‍ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്'' (ശറഹുല്‍മുഹദ്ദബ് 5:215).

Feedback