Skip to main content

ഒന്നിലധികം മയ്യിത്തുകള്‍

മയ്യിത്ത് ഒന്നിലധികമുണ്ടെങ്കില്‍ എല്ലാവര്‍ക്കുംകൂടി ഒരു നമസ്‌കാരം മതിയാകുന്നതാണ്. മുഴുവന്‍ ജനാസയും ഇമാമിന്റെയും ഖിബ്‌ലയുടെയും ഇടയില്‍ വെക്കേണ്ടതാണ്. ഇമാമിന്റെ സമീപത്തായി പുരുഷന്മാരുടെയും ഖിബ്‌ലയോടടുത്ത് വനിതകളുടെയും ജനാസകള്‍വെക്കണം.

 

അമ്മാര്‍(റ) പറഞ്ഞു: അലിയുടെ മകളും ഉമറിന്റെ ഭാര്യയുമായ ഉമ്മുകുല്‍സൂമും അവരുടെ മകന്‍ സൈദും മരിച്ചപ്പോള്‍ ജനാസകൊണ്ടുവന്നു. ഇമാമിന്റെ അടുത്ത് കുട്ടിയെയും അതിന്റെ പിന്നചന്റ ഖിബ്‌ലയുടെ അടുത്തായി സ്ത്രീയെയുംവെച്ചു. ഞാനതിനെ വിമര്‍ശിച്ചു. ജനങ്ങള്‍ക്കിടയില്‍ അബൂസഈദ്, ഇബ്‌നുഅബ്ബാസ്, അബൂഖതാദ, അബൂഹുറയ്‌റ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ''ഇപ്രകാരമാണ് സുന്നത്ത്'' (അബൂദാവൂദ്, നസാഈ. ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് ഇബ്‌നുഹജര്‍ പറഞ്ഞിട്ടുണ്ട്.).

 

ഇബ്‌നുഉമര്‍ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ഒമ്പത് ജനാസക്ക്‌വേണ്ടി നമസ്‌കരിച്ചപ്പോള്‍ പുരുഷന്മാരെ ഇമാമിന്റെ അരികിലും സ്ത്രീകളെ അതിന് പിന്നിലുംവെച്ചു. അവരെ ഒരൊറ്റ അണിയാക്കി (ബൈഹഖി).

 

ഒരുമിച്ച് നമസ്‌കരിക്കുമ്പോള്‍ ഇമാമിന്റെ അടുത്ത് പുരുഷന്മാരും അവര്‍ക്ക് പിന്നില്‍ കുട്ടികളും അതിനും പിന്നിലായി സ്ത്രീകളും എന്ന ക്രമത്തിലാണ് മയ്യിത്ത് വെക്കേണ്ടതെന്ന് മനസ്സിലാക്കാവുന്നതാണ്.

 

 

Feedback
  • Sunday Apr 28, 2024
  • Shawwal 19 1445