Skip to main content

കൊര്‍ഡോവ യൂനിവേഴ്‌സിറ്റി

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി ഇസ്‌ലാമിക സന്ദേശം എത്തിച്ചേര്‍ന്നത് സ്‌പെയിനിലാണ്. ജിബ്രാള്‍ട്ടര്‍ കടലിടുക്ക് കടന്ന് സ്‌പെയിനിലെത്തിയ മുസ്‌ലിംകള്‍ സ്‌പെയിനിന്റെ ഭരണം കൈയാളുന്ന അവസ്ഥ വരെയെത്തി. നൂറ്റാണ്ടുകള്‍ ഭരണം നടത്തിയ മുസ്‌ലിം ഭരണാധികാരികള്‍ വൈജ്ഞാനിക രംഗത്തും വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളിലൊന്നാണ് സ്‌പെയിനിലെ കൊര്‍ഡോവ സര്‍വകലാശാല. ആധുനിക യൂണിവേഴ്‌സിറ്റികളുടെ നിലവാരം അതിനുണ്ടായിരുന്നു.  മതശാസ്ത്രങ്ങള്‍ക്കു പുറമെ ജ്യോതിശ്ശാസ്ത്രം, ഗണിതം, വൈദ്യം എന്നിവയ്ക്കും കൊര്‍ഡോവയില്‍ പ്രത്യേകം ഡിപ്പാര്‍ട്ടുമെന്റുകളുണ്ടായിരുന്നു. സ്‌പെയിനിലെ മുസ്‌ലിം ഭരണം അവസാനിച്ചെങ്കിലും ഈ വിജ്ഞാന സാഗരം ലോകത്തിന് അറിവിന്റെ മുത്തുകളും രത്‌നങ്ങളും സംഭാവന ചെയ്തുകൊണ്ടിരുന്നു. സ്‌പെയിനിലെ കൊര്‍ഡോവ, സെവില്ല, മലാഗ, ഗ്രാനഡ എന്നീ പ്രധാന നഗരങ്ങളില്‍ ഉന്നത പഠന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. 

 
 

Feedback