Skip to main content

രാജയും ബീവിയും

അറയ്ക്കല്‍ രാജവംശത്തില്‍ മരുമക്കത്തായമാണ് നിലനിന്നിരുന്നത്. തറവാട്ടിലെ പ്രായം കൂടിയ വ്യക്തിക്കായിരുന്നു അധികാരച്ചുമതല. ഇതില്‍ ലിംഗഭേദമുണ്ടായിരുന്നില്ല. രാജാവ് പുരുഷനാണെങ്കില്‍ ആലിരാജയും സ്ത്രീയാണെങ്കില്‍ ബീവിയും. 29 ആലിരാജമാരുടെ പേരുകള്‍ വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ നല്‍കുന്നുണ്ട്. ഇതില്‍ ആദ്യ പത്തു പേര്‍ ഇവരാണ്:


1. മമ്മദ് ആലി, 2. ഉസ്സന്‍ ആലി, 3. ആലി മൂസ്സ, 4. കുഞ്ഞിമൂസ്സ, 5. ആലി മൂസ്സ, 6. അലി വപ്പന്‍ മാപ്പിള, 7. ഇസ്സപ്പോക്കര്‍, 8. വലിയ ഉമ്മലി, 9. പോക്കര്‍ ആലിക്കോയ, 10. കുട്ടിയാലി.
ചില ബീവിമാര്‍: 1. ഹാജറാബി കടവുമ്പി (1728-32), 2. ജനുമ്മാബി (1732-45), 3. ജനുമ്മബി (1777-1819), 4. മറിയം ബീ (1819-38), 5. ആയിശാബി (1838-1862).
37 പേരില്‍ 11 പേര്‍ സ്ത്രീകളായിരുന്നു. ബീവിമാരില്‍ പലരും പണ്ഡിതകളും ഭരണ നിപുണകളുമായിരുന്നു.

ഇസ്‌ലാം മത പ്രചാരണം, പള്ളി നിര്‍മാണം, മാസപ്പിറവി നിര്‍ണയം എന്നിവയെല്ലാം അറയ്ക്കല്‍ കുടുംബം ശ്രദ്ധിച്ചു. ആദ്യ മലയാള ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ് മായിന്‍ കുട്ടി ഇളയ അറയ്ക്കല്‍ കുടുബാംഗമാണ്.


 

Feedback