Skip to main content

ശൈഖ് ഇബ്‌നു ബാസ്

ആധുനിക കാലത്തെ ലോക മുസ്‌ലിം പണ്ഡിതന്‍മാരില്‍ പ്രമുഖനായിരുന്നു സുഊദി അറേബ്യയിലെ പ്രമുഖനായ ഗ്രാന്റ് മുഫ്തി കൂടിയായിരുന്ന ശൈഖ് അബ്ദുല്‍ അസീസുബ്‌നു ബാസ്. സുഊദി തലസ്ഥാനമായ റിയാദില്‍ ജനനം. ഇരുപതാം വയസ്സില്‍ കാഴ്ച്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടുവെങ്കിലും വിജ്ഞാന സമ്പാദനത്തിനും വിജ്ഞാന വിതരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചു. ജഡ്ജി, യൂനിവേഴ്‌സിറ്റി പ്രൊഫസര്‍, മദീന യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ദാറുല്‍ ഇഫ്ത ചെയര്‍മാന്‍, സുഊദി ഗ്രാന്റ് മുഫ്തി തുടങ്ങിയ ഉന്നത പദവികള്‍ അലങ്കരിച്ചു. 

ശൈഖ് ഇബ്‌നു ബാസിന്റെ ഏതാനും ഫത്‌വകള്‍ ശ്രദ്ധിക്കുക  
 

Feedback