Skip to main content

വസ്ത്രത്തില്‍ രക്തക്കറയോടു കൂടിയുള്ള നമസ്‌കാരം

ഒരാളുടെ വസ്ത്രത്തില്‍ രക്തക്കറയുണ്ട്. അത് ധരിച്ചുകൊണ്ട് നമസ്‌കരിക്കാമോ? അതോ വൃത്തിയുള്ള വസ്ത്രം കൊണ്ടുവരുന്നതു വരെ കാത്തിരിക്കണോ?


മറുപടി : ആ വസ്ത്രത്തില്‍ തന്നെ നമസ്‌കരിക്കുകയാണു വേണ്ടത്. നിശ്ചിത നമസ്‌കാരത്തിന്റെ സമയം കഴിയുന്നതിനു മുമ്പ് അത് കഴുകി വൃത്തിയാക്കാനോ പകരം വൃത്തിയുള്ള വസ്ത്രം മാറ്റാനോ സാധിച്ചില്ലെങ്കില്‍ നമസ്‌കാരം ഉപേക്ഷിക്കാതെ അതേ വസ്ത്രത്തില്‍ തന്നെ നമസ്‌കരിക്കുകയാണു വേണ്ടത്. ''നിങ്ങള്‍ കഴിവിന്‍ പടി അല്ലാഹുവെ സൂക്ഷിക്കുക'' എന്നാണല്ലോ അല്ലാഹുവിന്റെ കല്പന. സാധിക്കുമെങ്കില്‍ വസ്ത്രത്തിലെ രക്തം കഴുകിക്കളയുകയോ ആ വസ്ത്രം മാറ്റി വൃത്തിയുള്ള വസ്ത്രം ധരിക്കുകയോ ആണ് വേണ്ടത്. അതിനു സാധിച്ചില്ലെങ്കില്‍ ആ വസ്ത്രം ധരിച്ചുകൊണ്ടു തന്നെ നമസ്‌കരിക്കണം. ആ നമസ്‌കാരം പിന്നീട മടക്കേണ്ടതില്ല. മുമ്പ് സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തത്തിനു പുറമെ താഴെ പറയുന്ന നബി വചനവും അതിനു തെളിവാണ്: ''ഞാന്‍ നിങ്ങളോട് വിലക്കിയത് നിങ്ങള്‍ വര്‍ജിക്കുക. നിങ്ങളോട് കല്പിച്ചത് പ്രവര്‍ത്തിക്കുകയും ചെയ്യുക, കഴിവിന്‍ പടി'' (ബുഖാരി, മുസ്‌ലിം).

Feedback