Skip to main content

ശിര്‍ക്കും ഭയപ്പാടും

പ്രപഞ്ചനാഥനായ അല്ലാഹുവിനെ കൂടാതെ മറ്റു പലരേയും രക്ഷാധികാരികളായി സ്വീകരിക്കുകയും വിപല്‍ഘട്ടങ്ങളില്‍ അഭൗതിക മാര്‍ഗേണ അവരോട് സഹായാര്‍ഥന നടത്തുകയും ചെയ്യുന്നവര്‍ ആരാധ്യന്മാരെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നു. അസ്ഥിരമനസ്സോടെ പരിഭ്രാന്തരായി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു.

അല്ലാഹു പറയുന്നു: ''വക്രതയില്ലാതെ അല്ലാഹുവിലേക്കു തിരിഞ്ഞവരും അവനോട് യാതൊന്നുംപങ്ക് ചേര്‍ക്കാത്തവരും ആയിരിക്കണം നിങ്ങള്‍. അല്ലാഹുവോട് വല്ലവനും പങ്കു ചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്ത് നിന്നും വീണതുപോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചി കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു'' (22:31).

പ്രപഞ്ചനാഥനായ അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സമാധാനപൂര്‍ണമായ ജീവിതമാണ് ഉണ്ടായിരിക്കുക. അല്ലാഹു പറയുന്നു: 'വിശ്വസിക്കുകയും വിശ്വാസത്തിൽ അക്രമം കലര്‍ത്താതിരിക്കുകയും ചെയ്യുന്നത് ആരാണോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവരത്രെ, സന്മാര്‍ഗം പ്രാപിച്ചവര്‍' (6:82).

'ഇവിടെ അക്രമംകൊണ്ട് ഉദ്ദേശിക്കുന്നത് ശിര്‍ക്കാണെന്ന് നബി(സ) വ്യാഖ്യാനിക്കുകയുണ്ടായി' (ബുഖാരി).

Feedback