Skip to main content

ഗോപ്യമായ ശിര്‍ക്ക്

അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചാണ് നാം സത്കര്‍മങ്ങളില്‍ നിരതരാവേണ്ടത്. എന്നാല്‍ പുണ്യകര്‍മം ചെയ്യുമ്പോള്‍ അത് മനുഷ്യരെകാണിച്ച് അവരെടതൃപ്തിലഭിക്കണമെന്ന് ആഗ്രഹിക്കല്‍ ഗോപ്യമായ ശിര്‍ക്കാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു. ''അതിനാല്‍വല്ലവനും തന്റെരക്ഷിതാവിന്റെകൂടിക്കാഴ്ചയെ ആഗ്രഹിക്കുന്നവെങ്കില്‍ അവന്‍ സത്കര്‍മം പ്രവര്‍ത്തിക്കട്ടെ. തന്റെ നാഥന്റെ ആരാധനയില്‍ ഒരാളെയും അവന്‍ പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ. (18:110) തഫ്‌സീര്‍റൂഹുല്‍ ബയാനിലും തഫ്‌സീര്‍റാസിയിലും ഈ ആയത്തിന്റെ അവതരണകാരണം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. 

''ജുന്‍ദുബ്‌നു സുഹൈര്‍(റ) നബി(സ) യോട് പറഞ്ഞു : തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിനുവേണ്ടി  ചില പുണ്യകര്‍മങ്ങള്‍ ചെയ്യും. എന്നിട്ട്  ആരെങ്കിലും അത് കണ്ടാല്‍ എന്നെയത് സന്തോഷിപ്പിക്കും. അപ്പോള്‍ ഈ സൂക്തം (18:1120) അവതരിക്കപ്പെട്ടു.''. 

അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവര്‍ക്ക് സംഭവിക്കാനിരിക്കുന്ന നഷ്ടം അല്ലാഹു ഉദാഹരണ സഹിതം ഇങ്ങനെ വ്യക്തമാക്കുന്നു:

സത്യവിശ്വാസികളേ, എടുത്തു പറഞ്ഞു കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കികളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍അല്പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേല്‍ ഒരു കനത്ത മഴ പെയ്തു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയായിമാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെയാതൊരു ഫലവുംകരസ്ഥമാക്കാന്‍ അവര്‍ക്ക്കഴിയുകയില്ല. അല്ലാഹുസത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല. (2:264)

ഈ വിഷയകമായി നബി(സ)യില്‍ നിന്ന് നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂസഊദ്(റ) പറയുന്നു: ഞങ്ങള്‍ വ്യാജമസീഹിനെക്കുറിച്ച് പരസ്പരംസംസാരിച്ച്‌കൊണ്ടിരിക്കെ ഞങ്ങളുടെഅടുത്തേക്ക് റസൂല്‍(സ) കടന്നുവന്നു. എന്നിട്ട്അവിടുന്ന്‌ചോദിച്ചു. വ്യാജമസീഹിനേക്കാള്‍കൂടുതലായി നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്ന കാര്യം പറഞ്ഞുതരട്ടെയോ? ഞങ്ങള്‍ പറഞ്ഞു. അതെ. അവിടുന്നു പറഞ്ഞു: ഗോപ്യമായശിര്‍ക്ക് ആണത്. നമസ്‌കരിക്കാനായി ഒരാള്‍ എഴുന്നേറ്റു നില്‍ക്കുന്നു. മറ്റൊരാള്‍ നോക്കുന്നു എന്നതിനാല്‍ തന്റെ നമസ്‌കാരത്തിന് അയാള്‍ ഭംഗികൈവരുത്തുന്നു(ഇബ്‌നുമാജ, അഹമദ്).

ശദാദ് ബ്‌നു ഔസ് (റ) പറയുന്നു: റസൂല്‍(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. ''എന്റെ സമൂഹത്തിന്റെകാര്യത്തില്‍ ബഹുദൈവാരധന(ശിര്‍ക്ക്) ഞാന്‍ ഭയപ്പെടുന്നു. അതോര്‍ത്ത് ഞാന്‍ കരഞ്ഞുപോയി. ശദാദ്തുടര്‍ന്നു. റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ''എന്റെസമൂഹത്തിന്റെകാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നത് ശിര്‍ക്കിനെയും ഗൂഢമായ കര്‍മത്തെയുമാണ്. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെദൂതരേ, അങ്ങയുടെ കാലശേഷം അങ്ങയുടെ സമൂഹം ശിര്‍ക്ക് ചെയ്യുമോ? അദ്ദേഹം പറഞ്ഞു: അതേ, എന്നങന്റ അവര്‍ സൂര്യനെയും ചന്ദ്രനെയും ശിലയെയും വിഗ്രഹത്തെയും ആരാധിക്കുകയില്ല. പക്ഷേ, അവര്‍ കര്‍മങ്ങള്‍ ജനങ്ങളെ കാണിക്കാനായി ചെയ്യും. ഗൂഢമായ കാമമെന്നാല്‍ അവരില്‍ ഒരാള്‍ പ്രഭാതത്തിനു നോമ്പുകാരനായിരിക്കുകയും ഏതെങ്കിലുമൊരു മോഹത്തിന് അധീനനാകുന്നതോടെ നോമ്പുപേക്ഷിക്കുകയും ചെയ്യുകയാകുന്നു (അഹ്മദ്).

പ്രത്യക്ഷത്തില്‍അല്ലാഹുവിന് വേണ്ടിയാണ് പുണ്യ കര്‍മം ചെയ്യുന്നതെന്ന്‌തോന്നിക്കും. എന്നാല്‍അത്മറ്റുള്ളവരെകാണിക്കാന്‍ വേണ്ടിയാണ് ചെയ്യുന്നതെങ്കചന്റ അത് രിയാഅ് (ഗോപ്യമായശിര്‍ക്കാണ്) നബി(സ) പഠിപ്പിക്കുന്നു.
 

Feedback
  • Friday Apr 26, 2024
  • Shawwal 17 1445