Skip to main content

ഹജ്ജും ഉംറയും: ചില കര്‍മശാസ്ത്ര വിധികള്‍

1.ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ക്ക് അനുവദനീയമായ കാര്യങ്ങള്‍
(ഇഹ്‌റാം, ഹറം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )

2. ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ക്ക് വിരോധിച്ച കാര്യങ്ങള്‍
(ഇഹ്‌റാം, ഹറം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )

3. ഇഹ്‌റാമില്‍ പ്രവേശിച്ച ഉടനെയുള്ള രണ്ട് റക്അത്ത് നമസ്‌കാരം. 
ഇഹ്‌റാമിനു മാത്രമായി പ്രത്യേകം സുന്നത്ത് നമസ്‌കാരമില്ല. (ഇഹ്‌റാം )

4. ഇഹ്‌റാമിലായിരിക്കേ സുഗന്ധം പൂശല്‍ പാടില്ലാത്തതാണ്. സുഗന്ധമുള്ള എണ്ണ, സോപ്പ്, കുങ്കുമം പോലെ ഭക്ഷണത്തില്‍ സുഗന്ധം ഒന്നും പാടില്ല. ചെയ്താല്‍ ബലി പ്രായശ്ചിത്തമായി നല്കണം (ഇഹ്‌റാം, ഹറം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )

5. ഇഹ്‌റാമിലായിരിക്കേ വേട്ടയാടല്‍ നിഷിദ്ധമാണ്. വേട്ടയാടിയ മൃഗത്തിന് തുല്യമായ ബലി, അത്രയും തുകക്കുള്ള അഗതി ഭക്ഷണം, നോമ്പ് എന്നിവയില്‍ ഏതെങ്കിലും പ്രായശ്ചിത്തമായി നല്കണം (ഇഹ്‌റാം , ഹറം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )

6. ഹറമില്‍ മുഹ്‌രിമിനും അല്ലാത്തവര്‍ക്കും കൊല്ലാന്‍ അനുവദിക്കപ്പെട്ടത് ഉപദ്രവമുണ്ടാക്കുന്ന ജീവികള്‍ (ഇഹ്‌റാം, ഹറം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )

7. മുഹ്‌രിം മരണപ്പെട്ടാല്‍ അതേവസ്ത്രത്തില്‍ കഫന്‍ ചെയ്യണം.
(ഇഹ്‌റാം, ഹറം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )

8. പ്രസവരക്തമുള്ളവളുടെയും ആര്‍ത്തവമുള്ളവളുടെയും ഇഹ്‌റാം. ഇഹ്‌റാം ശരിയാകും. കുളിച്ച് നന്നായി ബന്ധിക്കുക. ത്വവാഫല്ലാത്ത ഹജ്ജ് കര്‍മങ്ങളും ചെയ്യാം. (ഇഹ്‌റാം, ഹറം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )

9. ഇഹ്‌റാമിലായിരിക്കെ ആര്‍ത്തവമുണ്ടായാല്‍. കുളിച്ച് വൃത്തിയായി ബന്ധിച്ച് ത്വവാഫല്ലാത്ത ഹജ്ജിന്റെ എല്ലാ കര്‍മങ്ങളും ചെയ്യാം (ഇഹ്‌റാം, ഹറം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )

10 ഇഹ്‌റാമിന്റ ഇനങ്ങള്‍: ഇഫ്‌റാദ്, ഖിറാന്‍, തമത്തുഅ് (ഹജ്ജിന്റെ ഇഹ്‌റാം രീതികള്‍ )

11. ഹജ്ജ് മാസങ്ങളില്‍ ഉംറ ചെയ്യല്‍ അനുവദനീയം. ഉംറ ഏതുകാലത്തും ആകാം. (ഉംറ )

12. ഒന്നിലേറെ ഉംറ ഒരുമിച്ച്‌ചെയ്യല്‍. ഇത് നബി(സ്വ)യുടെമാതൃകയില്ലാത്തതാണ്. (ഉംറ)

13. റമദാനിലെ ഉംറയുടെ ശ്രേഷ്ഠത. ഹജ്ജിന്റെ പുണ്യമുണ്ടെന്ന് നബി(സ്വ) പറഞ്ഞു. (ഉംറ)

14. ഹജറുല്‍ അസ്‌വദിനെ ചുംബിക്കല്‍. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാത്ത വിധത്തില്‍ സാധിക്കുമെങ്കില്‍ ത്വവാഫില്‍ ഇത് സുന്നത്താണ്. ഇല്ലെങ്കില്‍ വടികൊണ്ടോ മറ്റോ തൊട്ട് അതില്‍ മുത്തുക. അതിനും സാധ്യമല്ലെങ്കില്‍ അതിന്റെ നേരെ നിന്ന് ആംഗ്യം കാണിച്ചാലും മതി. കൈ മുത്തേണ്ടതില്ല. (ത്വവാഫ് കര്‍മരൂപം)

15. മിനായില്‍ നിന്ന് അറഫയിലേക്ക് പോകുമ്പോള്‍. സൂര്യോദയത്തിനു ശേഷമാണ് പോകേണ്ടത്. തല്‍ബിയത് ചൊല്ലിക്കൊണ്ട് പോവുക. മസ്ജിദുന്നമിറയില്‍ ഇമാമിന്റെ പ്രസംഗം ശ്രവിച്ച് ദുഹ്ര്‍, അസ്വര്‍ എന്നിവ ജംഉം ഖസ്‌റുമാക്കി നമസ്‌കരിക്കുക. ശേഷം അറഫയിലേക്ക് പോവുക. (അറഫയിലെ നിര്‍ത്തം)

16. അറഫാദിന രാത്രിയിലെ നമസ്‌കാരം. സൂര്യനസ്തമിച്ച ശേഷമേ അന്ന് അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് പോകാവൂ. അവിടെ എത്തിയശേഷം ആദ്യം മഗ്‌രിബും പിന്നെ ഇശാഉം ജംഉം ഖസ്വ്‌റുമായി നമസ്‌കരിക്കുക.(അറഫയിലെ നിര്‍ത്തം)

17. തലമുണ്ഡനം ചെയ്യല്‍. ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധഭാഗമാണ് മുടി മുറിക്കല്‍. ഇതില്‍ പുരുഷന്മാര്‍ക്ക് തലമുണ്ഡനം ചെയ്യലാണ് ഏറ്റവും ഉത്തമം. സ്ത്രീകള്‍ മുടിയില്‍നിന്ന് അല്പം മുറി ച്ചാല്‍ മതി.(മുടി നീക്കംചെയ്യല്‍)

18. വിദാഇന്റെ ത്വവാഫ്. ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകുന്നവര്‍ ഈ ത്വവാഫ് നിര്‍ബന്ധമായും നിര്‍വഹിക്കണം. ഇല്ലെങ്കില്‍ ബലി നല്കണം. ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ള സ്ത്രീകള്‍ ക്കിത് നിര്‍ബന്ധമല്ല. (ത്വവാഫ് കര്‍മരൂപം)

19. കുട്ടികളുടെ ഹജ്ജ്. കുട്ടികളെ ഹജ്ജ്‌ചെയ്യിക്കാം. രക്ഷിതാക്കള്‍ക്ക് പ്രതിഫലം ലഭിക്കും. അവര്‍ വലുതായി ഹജ്ജ് നിര്‍ബന്ധമായാല്‍ വേറെ ഹജ്ജ് ചെയ്യണം. (ഹജ്ജ് ചില തിരുത്തലുകള്‍)

20. ഹജ്ജ് ആയുസ്സിലൊരിക്കല്‍. ഹജ്ജ് ജീവിതത്തില്‍ ഒരിക്കലേ നിര്‍ബന്ധമുള്ളൂ. ഏറെ ചെയ്യുന്നത് പുണ്യമാണ്. (ഇസ്‌ലാമിലെ ഹജ്ജ് )

21. സ്ത്രീയുടെ യാത്ര മഹ്‌റമിന്റെ കൂടെ. ഹജ്ജിന്റെ മാര്‍ഗം എളുപ്പമാകുക എന്നതില്‍ സ്ത്രീകള്‍ക്ക് കൂടെ യാത്രചെയ്യാന്‍ മഹ്‌റമുണ്ടാവുക എന്നതും ഉള്‍പെടും. അതിനാല്‍ തനിച്ചോ മറ്റുള്ളവരുടെ കൂടെ യോ ഹജ്ജിനു പോകരുതെന്നര്‍ഥം. എന്നാല്‍ സുരക്ഷിതമായ സംഘത്തോടൊപ്പം അവര്‍ക്ക് ഹജ്ജും ചെയ്യാമെന്നാണ് ഒരു വലിയവിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്. (ഹജ്ജിന്റെ നിര്‍ബന്ധ ഘടക ങ്ങളും ഭാഗങ്ങളും)

Feedback
  • Saturday May 18, 2024
  • Dhu al-Qada 10 1445