Skip to main content

ഹജറുല്‍അസ്‌വദ്

കഅ്ബയുടെ തെക്കുകിഴക്കെ മൂലയില്‍ ഭൂമിയില്‍ നിന്ന് ഒന്നര മീറ്റര്‍ ഉയരത്തില്‍ ചുമരിലാണ് ഹജറുല്‍അസ്‌വദ് സ്ഥാപിച്ചിരിക്കുന്നത്. ത്വവാഫ് ആരംഭിക്കേണ്ടത് ഹജറുല്‍അസ്‌വദിന്റെ ഭാഗത്തുനിന്നാണ്. മോഷണത്താലും മറ്റും ഈ കല്ല് അതിന്റെ ആദ്യ വലിപ്പത്തില്‍ നിന്ന് ചെറുതായിടുണ്ട്. ഇപ്പോള്‍ വെള്ളിയുടെ വലയത്തിനകത്ത് ഭദ്രമാക്കി വെച്ചിരിക്കുകയാണ്. ഹജറുല്‍അസ്‌വദ് ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ഇതിനു നേരെ ആംഗ്യം കാണിക്കുകയോ ചെയ്തുവേണം ത്വവാഫ് തുടങ്ങാന്‍. 

പ്രവാചകന്‍ പറഞ്ഞുതന്ന പവിത്രതയില്‍ കവിഞ്ഞ് മറ്റൊരു കഴിവും ഈ കല്ലിനില്ല. ശരിയായ രീതിയിലും അല്ലാതെയും ഈ കല്ലിനെ നോക്കിക്കാണുകയും അതിനെ സമീപിക്കുകയും ചെയ്യുന്ന ആളുകള്‍ എത്രയോ ഉണ്ട് (തിര്‍മിദി 802). 


 

Feedback
  • Friday Mar 29, 2024
  • Ramadan 19 1445