Skip to main content

സൈനികര്‍

ജിഹാദില്‍ പങ്കെടുക്കുന്നവര്‍ക്ക് റമദാന്‍ വ്രതത്തില്‍ ഇളവു ലഭിക്കുമോ എന്നതില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. നബി(സ്വ) നോമ്പിന് ഇളുവു നല്കിയ സംഭവങ്ങളെല്ലാം യാത്രക്കാരായ മുസ്‌ലിം യോദ്ധാക്കള്‍ക്കാണ്. ആയതിനാല്‍ യാത്രയുള്ള യുദ്ധമാണെങ്കിലേ വ്രതം ഒഴിവാക്കാവൂ എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍, ഇബ്‌നുതൈമിയ(റ), ഇബ്‌നുല്‍ഖയ്യിം എന്നിവര്‍ ഇസ്‌ലാമിനുവേണ്ടിയുള്ള  ധര്‍മസമരം സ്വന്തം നാട്ടില്‍ നിന്നുതന്നെ നിര്‍വഹിക്കേണ്ട അനിവാര്യസന്ദര്‍ഭങ്ങളിലും യോദ്ധാക്കളുടെ ശക്തി പ്രധാനമാണെന്നും അതിനാല്‍ ഇവര്‍ക്ക് യാത്രയില്ലെങ്കിലും നോമ്പില്‍ ഇളവ് സ്വീകരിക്കാമെന്നും അഭിപ്രായപ്പെടുന്നു. നഷ്ടപ്പെടുന്ന നോമ്പുകള്‍ മറ്റുകാലത്ത് നോറ്റുവീട്ടിയാല്‍ മതി (ഫിഖ്ഹുസ്സിയാം-ഡോ.യൂസുഫുല്‍ഖര്‍ദാവി).


    
ഈ ഇളവ് ഇസ്‌ലാമിക നേതൃത്വത്തിന്റെ കീഴില്‍ ജിഹാദിന്റെ (ധര്‍മസമരം) നിബന്ധനകള്‍ പൂര്‍ത്തീകരിച്ച് നടക്കുന്ന യുദ്ധത്തിനാണ് ബാധകമാവുക. മറ്റുനിലക്കുള്ള സൈനികര്‍ക്കും പൊലീസുകാര്‍ക്കുമെല്ലാം കഠിനജോലിക്കാര്‍ എന്ന വിഭാഗത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ നോമ്പില്‍ ഇളവു ലഭിക്കൂ.

Feedback