Skip to main content

അറബി പ്രസിദ്ധീകരണങ്ങള്‍ (8-8)

1871 മുതല്‍ ഇന്ത്യയില്‍ നിന്ന് അറബി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 'അന്നഫ്ഉല്‍ അദ്വീം ലി അഹ്‌ലി ഹാസല്‍ ഇഖ്‌ലീം' എന്നതാണ് ആദ്യത്തെ അറബി പ്രസിദ്ധീകരണമായി കണക്കാക്കപ്പെടുന്നത്. പിന്നീട് വ്യത്യസ്ത സമയങ്ങളിലായി ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങി. അവയില്‍ പ്രധാനപ്പെട്ടവ താഴെ നല്കുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയില്‍ പലതും പ്രസിദ്ധീകരിക്കപ്പെടുന്നില്ല.

·    മജല്ലത്തുല്‍ ബയാന്‍ (1902)
·    മജല്ലത്തുല്‍ ജാമിഅ (1923)
·    മജല്ലത്തു അദ്വിയാഅ് (1932)
·    സ്വൗത്തുശ്ശര്‍ഖ് (1952)
·    മജല്ലത്തു ദ്ദഅ്‌വത്തുല്‍ ഹഖ് (1965)
·    അല്ഖഫാഹ് (1973)
·    മജല്ലത്തുല്‍ മജ്മഉല്‍ ഇല്മീ അല്‍ഹിന്ദീ, അലീഗര്‍ (1976)
·    മജല്ലത്തു അസ്സഖാഫ (1983)
·    അര്‍റാബിത്തത്തുല്‍ ഇസ്‌ലാമിയ്യ (1986)
·    സ്വൗത്തുല്‍ ഇസ്‌ലാം (1988)
·    അസ്സ്വഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ (1989)
·    മജല്ലത്തുന്നൂര്‍ (1989)
·    മജല്ലത്തു ആഫാഖില്‍ ഹിന്ദ് (1992)
·    അല്മദ്വാഹിര്‍ (1995)
·    അല്‍ഹറം (1996)
·    അന്നഹ്‌ളത്തുല്‍ ഇസ്‌ലാമിയ്യ (1996)

വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന അറബി പ്രസിദ്ധീകരണങ്ങളില്‍ ചിലത്:

·    അല്‍ ബഅ്‌സുല്‍ ഇസ്‌ലാമീ, അര്‍റാഇദ്- നദ്‌വത്തുല്‍ ഉലമാ ലക്‌നൗ
·    മജല്ലത്തു സ്വൗത്തുല്‍ ഉമ്മ- ജാമിഅത്തുസ്സലഫിയ്യ ബനാറസ്
·    മജല്ലത്തുല്‍ ദ്ദാഈ- ജാമിഅത്തു ദാറുല്‍ ഉലൂം ദയൂബന്ദ്
·    മജല്ലത്തുല്‍ ഫുര്‍ഖാന്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അല്ലാമ ഇബ്നു ബാസ് ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ബീഹാര്‍
·    മജല്ലത്തുല്‍ ജാമിഅ- ശാന്തപുരം അല്‍ജാമിഅ കേരളം
·    മജല്ലത്തു കാലികൂത്ത്- അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി
·    മജല്ലത്തു അസ്സ്വലാഹ്- ജാമിഅ നദ്‌വിയ്യ എടവണ്ണ
·    മജല്ലത്തു സ്സ്വഖാഫ- മര്‍കസു സ്സ്വഖാഫത്തിസ്സുന്നിയ്യ കോഴിക്കോട്
·    മജല്ലത്തു അര്‍റൈഹാന്‍- അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡബ്ല്യു.എം.ഒ കോളേജ്,വയനാട്, മുട്ടില്‍
 

Feedback