Skip to main content

ഭാഷ (3-8)

അറബി ഭാഷാരംഗത്ത് സംഭാവനകളര്‍പ്പിച്ച ഇന്ത്യന്‍ പണ്ഡിതന്മാരില്‍ പ്രമുഖനാണ് ഇമാം ഹസനുബ്നു മുഹമ്മദുസ്സ്വഗാനി. ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ് 'അല്‍ഇബാബു സ്സാഹിര്‍ വല്ലിബാബുല്‍ ഫാഖിര്‍'. ഇന്ത്യയിലെ അറബി ഭാഷയുടെ പതാകവാഹകനെന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ഇമാം സുയൂത്വീ പറഞ്ഞിട്ടുള്ളത്.

സുപ്രസിദ്ധ അറബി നിഘണ്ടു 'അല്ക്വാമൂസിന്' വിശദീകരണമായി മുര്‍തളാ ബ്നു മുഹമ്മദുല്‍ ബല്കറാമി എഴുതിയ ഗ്രന്ഥമാണ് 'താജുല്‍ അറൂസ്'. സുബൈദീ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 

ഖാദ്വി കറാമത്ത് ഹസനുല്‍ കന്തൂരിയുടെ 'ഫിഖ്ഹുല്ലിസാന്‍', സ്വിദ്ദീഖ് ഹസന്‍ കനൂജിയുടെ 'കിതാബു അത്താജുല്‍ മുഖല്ലല്‍ വല്‍ ഇല്‍മുല്‍ ഖഫാഖ് ഫീ ഇല്മില്‍ ഇശ്തിഖാഖ്', ഹമീദുദ്ദീനുല്‍ ഫറാഹിയുടെ 'ജുംഹറത്തുല്‍ ബലാഗ' എന്നീ ഗ്രന്ഥങ്ങളും അറബി ഭാഷാ രംഗത്തെ ഇന്ത്യന്‍ രചനകളാണ്.
 

Feedback