Skip to main content

മാധ്യമ-പ്രസിദ്ധീകരണ രംഗം

പ്രസിദ്ധീകരണ രംഗങ്ങള്‍ എന്നും പുതുവഴികളും നൂതനാശയങ്ങളും തേടിക്കൊണ്ടിരിക്കുകയാണ്. ഏത് കോണില്‍ നടക്കുന്ന സംഭവങ്ങളാണെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗത്തും ആ വാര്‍ത്ത എത്തിച്ചേരുന്നുണ്ട്. വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ കാണാനുള്ള കഴിവും പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിക്കാനുമുള്ള മിടുക്കുമുണ്ടെങ്കില്‍ ഈ മേഖലയിലും വിജയക്കൊടി പാറിക്കാം. അറബി ഭാഷയില്‍ ആഖ്യാന ശൈലി സ്വായത്തമാക്കുകയും  പ്രാദേശിക ഭേദങ്ങള്‍ തിരിച്ചറിയുകയും ചെയ്യല്‍ ഈ മേഖലയില്‍ അനിവാര്യമാണ്. അതോടൊപ്പം അന്വേഷണാത്മകമായ  മനസ്സും ഭാഷാ പരിജ്ഞാനവും കൈമുതലായി ഉണ്ടാവണം.


പുസ്തക വിവര്‍ത്തനം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു മേഖലയാണ്. അറബിയില്‍ നിന്ന് മലയാളത്തിലേക്ക് ധാരാളം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്ന് അറബിയിലേക്ക് പരിഭാഷകന്‍ ചെയ്യപ്പെട്ടിട്ടുള്ള വിരലിലെണ്ണാവുന്നവയാണ്.


തകഴിയുടെ 'ചെമ്മീന്‍' നോവലിന് ശേഷം അറബിയിലേക്ക് പിന്നീടൊരു വിവര്‍ത്തനം വരുന്നത് ബെന്യാമീനിന്റെ 'ആടുജീവിതം' ആണ്. കാലത്തിന്റെ ഇത്രയും വലിയ വിടവ് സൂചിപ്പിക്കുന്നത് എഴുത്തുകാരുടെ നികത്താന്‍ കഴിയാത്ത വിടവ് ഇവിടെ ഉണ്ടെന്നാണ്. ഏത് ഭാഷയിലെയും നല്ല നോവലുകള്‍ക്കും രചനകള്‍ക്കും എന്നും ആവശ്യക്കാരും വായനക്കാരുമുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ക്കനുസരിച്ചുള്ള പരിഭാഷകരുടെ കുറവുമുണ്ട്. മാതൃഭാഷയിലെ നല്ല കൃതികള്‍ കണ്ടെത്തി അറബി ഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അവിടെയും ഒരിടം കണ്ടെത്തുക എന്നതിന് അനന്തമായ സാധ്യതകളുണ്ട്. സ്ഥിരമായി അറബി രചനകള്‍ വായിക്കുകയും സാഹിത്യത്തില്‍ അവഗാഹം നേടുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഈ കാര്യങ്ങള്‍ ദുഷ്‌കരമല്ല.

Feedback