Skip to main content

നയതന്ത്രതലം

ഏറെ ഉന്നത നിലവാരത്തിലുള്ള മേഖലയാണിത്. വിവിധ രാജ്യങ്ങളിലെ മന്ത്രിസഭകളില്‍ വ്യത്യസ്ത വകുപ്പുകളിലെ മന്ത്രിമാര്‍ക്ക് ഒരു ഡിപ്ലോമാറ്റിക് അസിസ്റ്റന്റ് ഉണ്ടാവാറുണ്ട്. അറബ് നാടുകളിലും തത്സ്ഥിതി തന്നെയാണുള്ളത്. അറബിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇതില്‍ സാധ്യതകളുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള ഉടമ്പടികളും വിവിധ കമ്പനികളുമായുള്ള കരാറുകളും സംസാരിച്ച് ശരിയാക്കേണ്ടതും അതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും അതിന് നേതൃത്വം നല്‍കേണ്ടതും ഇവരാണ്. അതോടൊപ്പം തന്നെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇരുവിഭാഗത്തിനും കോട്ടം തട്ടാതെ രമ്യമായി പരിഹരിക്കേണ്ട ബാധ്യതയും ഡിപ്ലോമാറ്രിക് സെക്രട്ടറി / അസിസ്റ്റന്റ് മേഖലയില്‍ ജോലി ഉള്ളവര്‍ക്കാണ്. ഭരണതലം എന്നതിനപ്പുറം ഓരോ കമ്പനിയും ഇത്തരത്തിലുള്ള ഡിപ്ലോമാറ്റിക് അസിസ്റ്റന്റുകളെ നിയമിക്കാറുണ്ട്. അറബി - ഇംഗ്ലീഷ് ഭാഷകളില്‍ നല്ല കഴിവുള്ളവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കൂ. എഴുത്തു ഭാഷയോടൊപ്പം തന്നെ മികച്ച സംസാര ഭാഷയും അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനത്തിനുള്ള കഴിവും സ്വായത്തമാക്കല്‍ ഇതിന് അനിവാര്യമാണ്.


 

Feedback