Skip to main content

ശിശുകാമം

കാമപൂര്‍ത്തീകരണത്തിനായി കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തി അതില്‍ ആനന്ദം കണ്ടെത്തുന്ന രതി വൈകൃതമാണ് ശിശുകാമം (Paedophilia പീഡോഫീലിയ). കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഉപയോഗപ്പെടുത്തുകയും വര്‍ധിച്ചുവരുന്ന ബാലപീഡനങ്ങളും ശിശുകാമമെന്ന രതി വൈകൃതത്തിന്റെ ദുരന്തഫലമാണ്. ഇത്തരം പീഡനത്തിനിരയാകുന്ന കുട്ടികളില്‍ ശാരീരികമായും മാനസികമായും ആഘാതങ്ങള്‍ ഏല്‍ക്കുന്നു. ഇളം പ്രായത്തില്‍ അവര്‍ അനുഭവിക്കുന്ന മാനസിക വിഭ്രാന്തിയും വൈകാരിക ശൈഥില്യവുമാണ് ഇത്തരം രതിവൈകൃതങ്ങളോട് സഹകരിക്കാന്‍ പ്രധാനകാരണം. ശിശുകാമത്തില്‍ ഏര്‍പ്പെടുന്നവരാകട്ടെ, ബാല്യകാലത്ത് ലൈംഗികാക്രമണത്തിന് വിധേയരായവരോ സഫലമാവാത്ത രതിമോഹങ്ങള്‍ കൊണ്ടുനടക്കുന്നവരോ ആയ അപക്വ മനസ്സിന്റെ ഉടമകളാണ്. 


സാമൂഹ്യഭദ്രതയുടെ അടിത്തറയിളക്കുന്ന ശിശുകാമമെന്ന രതിവൈകൃതത്തിന്റെ ഇരകളായിത്തീരുന്ന ബാലികാ ബാലന്മാര്‍ ഇന്ന് ഏറിവരുന്നു. സാമൂഹിക സദാചാരത്തിന് പോറലേല്‍പ്പിക്കുന്ന ഈ അധാര്‍മിക പ്രവണതയെ ധാര്‍മികതയുടെ പടച്ചട്ടകൊണ്ട് പ്രതിരോധിക്കേണ്ടതുണ്ട്. യൗവനദശയില്‍ വിവാഹത്തിന് പ്രാപ്തമായ സാഹചര്യമുണ്ടായാല്‍ വിവാഹം കഴിപ്പിക്കേണ്ടത് ബാധ്യതയായി അല്ലാഹു കല്പിക്കുന്നു. 'നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ. വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അല്ലാഹുതന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കസ്വാശ്രയത്വം നല്‍കുന്നതുവരെ സന്മാര്‍ഗ നിഷ്ഠ പുലര്‍ത്തട്ടെ' (24:32,33). ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള മാനദണ്ഡപ്രകാരമുള്ള വിവാഹവും ഇണകള്‍ പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടുള്ള ലൈംഗിക വേഴ്ചയും മാത്രമാണ് കാമപൂര്‍ത്തീകരണത്തിന് നിഷിദ്ധ വഴികള്‍ തേടാതിരിക്കാനുള്ള ഏക പോംവഴി.
 

Feedback