Skip to main content

സ്വയംഭോഗം

രതിമൂര്‍ച്ച പ്രാപിക്കാനായി ബാഹ്യചോദകങ്ങളെ പ്രയോഗിക്കുന്ന രീതിയാണ് സ്വയംഭോഗം. എതിര്‍ലിംഗത്തിലെ വ്യക്തികളെ ലൈംഗിക ബന്ധത്തിന് ലഭ്യമല്ലാത്തതിനാലും വിവാഹേതര ലൈംഗികബന്ധത്തെ ധാര്‍മിക സദാചാരമൂല്യ ബന്ധിത സമൂഹം പാപമായി കാണുന്നതിനാലും സ്വയംഭോഗം എന്ന രതിവൈകൃതത്തില്‍ കൗമാരക്കാര്‍ അടക്കമുള്ളവര്‍ എത്തിപ്പെടുന്നു. മാസ്റ്റര്‍ബേഷന്‍ (Masturbation) എന്ന ഇംഗ്ലീഷ് പദമാണ് സ്വയംഭോഗത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മാസ്റ്റര്‍ ബേറിയ എന്ന ലാറ്റിന്‍ പദത്തിന് 'സ്വയം മലിനപ്പെടുത്തുക' എന്നാണര്‍ഥം. സ്വയംഭോഗാനന്തരം കണ്ടുവരാറുള്ള കുറ്റബോധ മനസ്ഥിതിക്ക് കാരണം ഈ സ്വയം മലിനപ്പെടലാണെന്ന് പ്രാചീന ലൈംഗിക മനഃശാസ്ത്രജ്ഞരുടെ പക്ഷം. വികാരം തിളച്ച് മറിയുമ്പോള്‍ ഞരമ്പുകള്‍ക്ക് ആശ്വാസം നല്‍കാനും വികാരത്തിന്റെ സമ്മര്‍ദം ശമിപ്പിക്കാനും ശരീരത്തില്‍ നിന്ന് ഇന്ദ്രിയം പുറത്തേക്ക് കളയാനായി കൈകളുപയോഗിച്ച് നടത്തുന്ന മൈഥൂനത്തിന് ഹസ്തമൈഥുനം, മുഷ്ടിമൈഥുനം എന്നീ പദങ്ങള്‍ ഉപയോഗിക്കപ്പെടുന്നു.

മിക്ക മതസമൂഹങ്ങളും സ്വയംഭോഗം പാപവും ഹീനവുമായി അനുശാസിക്കുന്നു. വിശുദ്ധ ഖുര്‍ആനിലോ നബിചര്യയിലോ സ്വയംഭോഗത്തെപ്പറ്റി വ്യക്തമായ പരാമര്‍ശമില്ലെങ്കിലും ചില സൂചനകളുണ്ട്. ഇമാം മാലിക്(റ) അടക്കമുള്ള പണ്ഡിതന്മാര്‍ അത് നിഷിദ്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. 

ഭക്ഷണം കിട്ടാതെ വിശന്നു മരിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ നിഷിദ്ധമായ ശവമല്ലാതെ മറ്റൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ശവം അനുവദനീയമാകുന്നത്‌പോലെ, നിഷിദ്ധമായ വ്യഭിചാരത്തിലേക്ക് എത്തുമെന്ന് ബോധ്യമാകുന്ന സന്ദര്‍ഭത്തില്‍ ഹസ്തമൈഥുനം അനുവദനീയമാണെന്നാണ് ഇമാം ഗസ്സാലിയുടെ അഭിപ്രായം.

നബി(സ്വ) പറഞ്ഞു. യുവ സമൂഹമേ, നിങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും വിവാഹത്തിന് സാധിക്കുമെങ്കില്‍ അവന്‍ വിവാഹം കഴിച്ചുകൊള്ളട്ടെ. അത് ദൃഷ്ടികളെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതും ഗുഹ്യസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതവുമാണ്. ആര്‍ക്കെങ്കിലും, അത് സാധിക്കുന്നില്ലെങ്കില്‍ അവന്‍ നോമ്പനുഷ്ഠിച്ച് കൊളളട്ടെ. അത് അവനുള്ള പരിചയമാണ് (ബുഖാരി). 
 

Feedback