Skip to main content

ജമാഅത്ത്: ഘടനയും ഘടകങ്ങളും

സ്വാതന്ത്ര്യാനന്തരം 1948 ഏപ്രില്‍ അലഹാബാദില്‍ വെച്ച് അബൂല്ലൈസ് ഇസ്‌ലാഹി അമീറായി രൂപം നല്‍കിയ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ന് ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും (കാശ്മീര്‍ ഒഴികെ, ഇവിടെ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമീ സ്വതന്ത്രമായ ഒരു സംഘടനയാണ്) പ്രവര്‍ത്തിക്കുന്നു. 

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം, വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ എന്നിവയുമുണ്ട്. സമാന രാഷ്ട്രീയ വീക്ഷണമുള്ളവരെ കൂടി ഉള്‍പ്പെടുത്തി 2011 ഏപ്രില്‍ 18ന് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ എന്ന രാഷ്ട്രീയ പാര്‍ട്ടിയും ജമാഅത്ത് രൂപവല്‍ക്കരിച്ചിട്ടുണ്ട്.

ഇസ്‌ലാമിന് തനതായ രാഷ്ട്രീയ വീക്ഷണങ്ങളുമുണ്ട് എന്ന് പറയുന്ന ജമാഅത്ത് മൂല്യങ്ങളിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനം പ്രവര്‍ത്തന പരിപാടിയായി അംഗീകരിക്കുന്നു. അതിനുള്ള കര്‍മമേഖലയായാണ് രാഷ്ട്രീയ പാര്‍ട്ടിയെ ജമാഅത്ത് കാണുന്നത്.

മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ബാബരി മസ്ജിദ് മൂവ്‌മെന്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ മുസ്‌ലിം പൊതുവേദികളിലും ജമാഅത്ത് അംഗമാണ്. സാമൂഹിക നീതിയും സാമുദായിക സൗഹാര്‍ദവും കാത്തുരക്ഷിക്കാനായി എഫ് ഡി സി എ എന്ന ഒരു സംഘടനയും ജമാഅത്ത് നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ രണ്ടു തവണ ജമാഅത്തിന് നിരോധനവും വന്നു. 1975 ല്‍ അടിയന്തരാവസ്ഥക്കാലത്തും 1992ല്‍ ബാബരി മസ്ജിദ് തകര്‍ച്ചയുടെ പിന്നാലെയും. 1994ല്‍ സുപ്രിം കോടതിയാണ് നിരോധനം നീക്കിയത്.

പത്രപ്രസിദ്ധീകരണ രംഗത്തും സാഹിത്യ മേഖലയിലും ജമാഅത്തിന്റെ ഇടപെടല്‍ സജീവമാണ്. അഖിലേന്ത്യാ തലത്തില്‍ കാമ്പയിന്‍, സമ്മേളനങ്ങള്‍ എന്നിവയും ഇടയ്ക്കിടെ നടത്താറുണ്ട്.


 

Feedback