Skip to main content

കക്ഷികളും പ്രസ്ഥാനങ്ങളും (22)

നബി(സ്വ) ഇസ്‌ലാം മതം ജനങ്ങളെ പഠിപ്പിച്ചു. ഇസ്‌ലാം ഉള്‍കൊണ്ടവര്‍ മുസ്‌ലിംകള്‍ എന്നറിയപ്പെടുന്നു. മുഹമ്മദ് നബി(സ്വ)ക്ക് മുമ്പും പ്രവാചകന്‍മാരും അവരുടെ അനുചരന്‍മാരും വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടത് 'മുസ്‌ലിംകള്‍' എന്നു തന്നെയാണ്. നബിയുടെ സ്വഹാബികള്‍ക്കിടയില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും ഉണ്ടായിരുന്നില്ല. മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ വന്നവര്‍ മുഹാജിറുകള്‍ എന്നും അവരെ സ്വന്തം തട്ടകങ്ങളില്‍ കുടിയിരുത്തിയ മദീനയിലെ മുസ്‌ലിംകള്‍ സഹായികള്‍ എന്ന അര്‍ഥത്തില്‍ അന്‍സാറുകള്‍ എന്നും അറിയപ്പെട്ടിരുന്നു. പക്ഷെ മുഹാജിറുകളും അന്‍സ്വാറുകളും പ്രത്യേകം കൂട്ടായ്മകളായി നിന്നിട്ടില്ല. 

പ്രവാചകന്റെ വിയോഗാനന്തരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കുകയും വിവിധ ദേശക്കാര്‍ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു. കാലമേറെ ചെന്നപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വ്യത്യസ്ഥ ചിന്താഗതികളും വീക്ഷണങ്ങളും വെച്ചു പുലര്‍ത്തുന്നവരും ഉടലെടുത്തു. ഇസ്‌ലാമിക പ്രചാരണ മാര്‍ഗത്തില്‍ വിവിധ മാര്‍ഗങ്ങളവലംബിച്ച പ്രബോധന കൂട്ടായ്മകളുണ്ടായിട്ടുണ്ട്. മുസ്‌ലിംകളായിരുന്നുവെങ്കിലും മുസ്‌ലിം സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് വിട്ടുനിന്നവരും അക്കൂട്ടത്തിലുണ്ട്. രാഷ്ട്രീയ ചേരിതിരിവുകളും കക്ഷിത്വങ്ങള്‍ക്കിടയായിട്ടുണ്ട്. 

ഇങ്ങിനെ വ്യത്യസ്ത കാരണങ്ങളാല്‍ വിവിധ കാലങ്ങളില്‍ ഉടലെടുത്ത നിരവധി കക്ഷികളും പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. അവയില്‍ പലതിനും ഇപ്പോള്‍ അസ്തിത്വമില്ല. കാലഗണനാ ക്രമത്തില്‍ ഈ പ്രസ്ഥാനങ്ങളും കക്ഷികളും അവയുടെ ആദര്‍ശങ്ങളും നയ നിലപാടുകളും സംക്ഷിപ്തമായി വിവരിക്കുകയാണ്‌
 

Feedback