Skip to main content

തബ്‌ലീഗ് കേരളത്തില്‍

വ്യക്തിഗത സംസ്‌കരണ ലക്ഷ്യം വെച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആഗോള സംരംഭമായിത്തീര്‍ന്ന തബ്‌ലീഗ് ജമാഅത്തിന് കേരളത്തിലും വേരുകളുണ്ട്. ദയൂബന്ദി ആശയമുള്ള തബ്‌ലീഗ് ജമാഅത്ത് ഹനഫി സരണി പിന്തുടരുന്ന സുന്നി വിഭാഗമാണ്. ദയൂബന്ദിയെന്ന നിലയില്‍ ഇവര്‍ക്ക് നേരിയ തോതില്‍ സലഫി ആദര്‍ശമുണ്ടെങ്കിലും കേരളത്തില്‍ സുന്നി വിഭാഗത്തിനിടയിലാണ് തബ്‌ലീഗിന് സ്വാധീനമുണ്ടായിരുന്നത്. സുന്നി പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ജമാഅത്തുകളും നടന്നിരുന്നത്.

എന്നാല്‍ ഇത് പിന്നീട് വിവാദമായി. 1960 കളില്‍ നിരവധി പരാതികള്‍ ഇവരെ സംബന്ധിച്ച് സമസ്തയുടെ നേതൃത്വത്തിന് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അന്വേഷണവും നടന്നു. പരാതിയില്‍ യാഥാര്‍ഥ്യമുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവരുമായി ബന്ധമുള്ളവരെ 1965ല്‍ സമസ്ത പുറത്താക്കി. ഇത് സമസ്തയില്‍ പിളര്‍പ്പിന് വഴിവെച്ചു.

അന്ധവിശ്വാസങ്ങള്‍, ബിദ്അത്തുകള്‍ തുടങ്ങിയവയില്‍ നിന്ന് അകന്നു നിന്ന് ഇസ്‌ലാമിക പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമായി തുടരുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.


 

Feedback