Skip to main content

മഊനത്തുല്‍ ഇസ്‌ലാം സഭ, പൊന്നാനി

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ശആഇറുല്‍ ഇസ്‌ലാം മുഹമ്മദ് അബ്ദുല്ല അവന്തി സാഹിബിന്റെ നേതൃത്വത്തില്‍ ഒരു നവമുസ്‌ലിം പരിശീലനകേന്ദ്രം വ്യവസ്ഥാപിതമായി നടന്നിരുന്നു. ഇതേ രീതിയിലുള്ള ഒരു സ്ഥാപനം ലക്ഷ്യം വെച്ചാണ് മഊനത്തുല്‍ ഇസ്‌ലാം സഭയ്ക്ക് തുടക്കം കുറിക്കന്നത്. 1900 സെപ്തംബര്‍ 9നാണ് സഭ രൂപീകൃതമാവുന്നത്. പുതിയ മാളിയേക്കല്‍ സയ്യിദ് മുഹമ്മദ് ബ്‌നു അലി ഹൈദ്രോസ് പൂക്കോയ തങ്ങള്‍ ആയിരുന്നു സഭയുടെ സ്ഥാപക പ്രസിഡന്റ്. 1900 ല്‍ സഭ രൂപീകരിച്ചെങ്കിലും 1908 ജനുവരി 1 ലാണ് സഭ രജിസ്റ്റര്‍ ചെയ്യുന്നത്. 'മഊനത്തുല്‍ ഇസ്‌ലാം മാപ്പിള അസോസിയേഷന്‍' എന്നായിരുന്നു സഭയുടെ ആദ്യത്തെ പേര്. മാപ്പിള എന്നൊഴിവാക്കി 1938 നവംബര്‍ 12 നാണ് മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍ എന്നു പുനര്‍നാമകരണം ചെയ്യുന്നത്.

ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളും ആരാധനാമുറകളും പഠിപ്പിച്ചുകൊടുക്കുക എന്നതാണ് സഭയുടെ പ്രവര്‍ത്തനങ്ങളിലൊന്ന്. 18 വയസ്സ് കഴിഞ്ഞവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന ക്ലാസുകള്‍ വ്യവസ്ഥാപിതമാണ്. ക്ലാസുകള്‍ അവസാനിക്കുമ്പോള്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ രേഖകളും യാത്രാ ചെലവിനുള്ള ചെറിയ തുകയും സഭ നല്‍കാറുണ്ട്.  

സഭയുടെ പ്രത്യേകതകളിലൊന്നാണ് ഏറ്റവും പുരാതനരേഖകള്‍പോലും ഏറെ പ്രാധാന്യത്തോടെ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു എന്നത്. സഭയുടെ അടിയാധാരം രേഖപ്പെടുത്തിയ ഓലകളും പുരാതന 'കുത്തുപ്പുള്ളി' പുസ്തകങ്ങളും (Register) ഇപ്പോഴും സഭയിലുണ്ട്. മഊനത്തുല്‍ ഇസ്‌ലാം സഭയുടെ സര്‍ട്ടിഫിക്കറ്റിന് ഔദ്യോഗിക അംഗീകാരമുണ്ട്.

വിലാസം:


മഊനത്തുല്‍ ഇസ്‌ലാം സഭ
ജെ.എം റോഡ്, പൊന്നാനി, കേരള
പിന്‍:679583
ഫോണ്‍: 0494 266 6749
 

Feedback