Skip to main content

الإقلاب

ഒരക്ഷരത്തെ മറ്റൊരക്ഷരമായി മാറ്റിമറിക്കലാണ് الإقلاب. സുകൂനുള്ള نون നോ തന്‍വീനിനോ ശേഷം ب വന്നാല്‍ نْ എന്നത് مْ  ആയി ഉച്ചരിക്കണം. ഇത് ഒരു പദത്തിലും രണ്ടു പദങ്ങള്‍ ചേരുമ്പോഴും ഉണ്ടാകാം. എന്നാല്‍ باء നു മാത്രമേ ഇത് ബാധകമാകുന്നുള്ളൂ. 


ഉദാ: ألِــيمُمْ بِمَا كَانُوا   ـــــــ  ألِيمٌ بِمَا كَانُوا          بِذَمْبِهِمْ  ـــــــــ  بِذَنْبِهِم          مِمْبَعْدِ    ــــــ   مِن بَعْدِ
എന്നിങ്ങനെയാണ് മാറ്റം സംഭവിക്കുക.

 

الإدْغَامُ بِغُنَّة ഈണത്തോടെ ലയിപ്പിക്കല്‍


സുകുനുള്ള നൂനിന്റെയും തന്‍വീനിന്റെയും ശേഷം ي، و، ن, م എന്നിവയില്‍ ഏതെങ്കിലും ഒരക്ഷരം വരികയാണെങ്കില്‍ അവ രണ്ടിനെയും ശേഷമുള്ള അക്ഷരവുമായി ചേര്‍ത്ത് ഇരട്ടിച്ച് ഈണത്തോടെ ഓതണം.


عاملةٌ نَاصِبة എന്ന ആയത്തില്‍ തന്‍വീനിനുശേഷം ن വന്നിരിക്കുന്നു. ആയതിനാല്‍ തന്‍വീന്‍ ن യിലേക്ക് ചേര്‍ത്തി ഇരട്ടിച്ച് മണിച്ച്  عَامِلَةُ نَّاصِبَة എന്നാണ് ഓതേണ്ടത്. അത് ഈണത്തോടെ പാരായണം ചെയ്യുമ്പോള്‍ عَامِلَتُنْ نَّاصِبَة എന്നായിത്തീരുന്നു. 

സുകൂനുള്ള നൂനിനു ശേഷം ي،و،ن،م എന്നിവ വരുന്ന ചില ഉദാഹരണങ്ങള്‍

പദങ്ങള്‍    ഓതേണ്ട വിധം  

     
مِنْ نِعْمَةٍ    مِن نِّعْمَةِ
مِنْ مَال    من مَّال
مَنْ يَشَاء    مَن يَّشَاء
مِنْ وَاق    مِن وَاق

    
    

തന്‍വീനിനു ശേഷം ي،و،ن،م എന്നിവ വരുന്ന ചില ഉദാഹരണങ്ങള്‍

الحروف      تنوين
ي     عيناً يَّشرب 
و     جوعٍ وَّآمنهم 
م     شيئاً مَّذكوراً 
ن     أمشاجٍ نَّبْتَليه 


എന്നാല്‍ സുകൂനുള്ള നൂനിനുശേഷം മേല്‍പറഞ്ഞ അക്ഷരങ്ങള്‍ വരുന്നത് ഒരേ പദത്തിലാണെങ്കില്‍ إدغام ചെയ്യാതെ വ്യക്തമായി ഉച്ചരിക്കുകയാണ് വേണ്ടത്.


ഉദാ:    دُنْيَاً،  صِنْوَانٌ،   قِنْوَانٌ،   بُنْيَانٌ  


الإدغامُ بِلاَ غُنَّة


 ل،ر ഈ അക്ഷരങ്ങള്‍ക്ക് മുമ്പില്‍ സുകുനുള്ള നൂനോ തന്‍വീനോ ഉണ്ടെങ്കില്‍ ഇവയിലേക്ക് ചേര്‍ത്ത് ഇരട്ടിപ്പിച്ച് ഓതണം. മണിക്കേണ്ടതില്ല. غَفُورٌ رَحِيم എന്നത് غَفُورُ رَّحِيم എന്നാണ് വായിക്കേണ്ടത്. യഥാര്‍ഥത്തില്‍ തന്‍വീന്‍ ഉണ്ടാവുമെങ്കിലും പാരായണത്തില്‍ തന്‍വീന്‍ ഉച്ചരിക്കുകയില്ല.

ഉദാഹരണം പട്ടികയായി കൊടുത്തിരിക്കുന്നു.

ഓതേണ്ട വിധം    ശരിയായ പദങ്ങള്‍    ഓതേണ്ട വിധം    ശരിയായ പദങ്ങള്‍    അക്ഷരം


رَؤُوفُرَّحِيم    رؤوفٌ رَحِيم    مِرَّبِّهِم    مِنْ رَبِّهِم    ل
كٌلُّلَّهُ قَانِتُون    كُلٌّ لَهُ قَانِتُون    مِلَّدُنَّا    مِنْ لَدُنْنّا    ر
 

Feedback