Skip to main content

പുരാതന ആസ്‌ത്രേലിയന്‍ ദൈവവിശ്വാസം

പ്രാചീന ശിലായുഗ മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ സകല സവിശേഷതകളോടും കൂടി കാണപ്പെട്ടിരുന്ന ആദിവാസി വര്‍ഗമാണ് വടക്കുപടിഞ്ഞാറന്‍ ആസ്ത്രേലിയന്‍ മരുഭൂമികളില്‍ ജീവിച്ചിരുന്നത്. ഇവരുടെ ദൈവസങ്കല്‍പം ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ആസ്ത്രേലിയന്‍ ആദിവാസികള്‍ ഏകദൈവത്തെ വിളിക്കുന്ന പേര് അട്നാട്ടു (ATNATU) വെന്നാണ്. 'മലദ്വാരമില്ലാത്തവന്‍' എന്ന് ഭാഷാപരമായി അര്‍ത്ഥം കല്പിക്കപ്പെടുന്ന പദമാണിത്. ഭക്ഷണപദാര്‍ഥങ്ങളോ മറ്റോ ആവശ്യമില്ലാതെ നിലനില്‍ക്കുന്നവന്‍ എന്ന ആശയം പ്രാകൃതവര്‍ഗക്കാരുടെ ഭാഷയില്‍ പുറത്ത് വന്നപ്പോഴാണ് ദൈവത്തിന്‍റെ നാമം 'അട്നാട്ടു' എന്നായി തീര്‍ന്നതെന്ന് പണ്ഡിതനായ അഹ്മദ് ദീദാത്ത് [1] അഭിപ്രായപ്പെടുന്നുണ്ട്.

References

[1] What ls his Name?, Ahmed Deedat, Islamic Propagation Centre, 1981, Page 12

Feedback