Skip to main content

ഹിശാം ഒന്നാമന്‍

അബ്ദുറഹ്മാന്‍ അദ്ദാഖിലിനെക്കാള്‍ കഴിവും ഭരണ നിപുണനുമായിരുന്നു അദ്ദേഹത്തിന്റെ പുത്രന്‍ ഹിശാം. 788ലാണ് (ഹി. 172) ഹിശാം സ്‌പെയിനിന്റെ അമീറായത്. തന്റെ ഭരണകാലത്തു തന്നെ അബ്ദുറഹ്മാന്‍ മകനെ പരിശീലിപ്പിച്ചെടുത്തു.

ജനസവേനത്തിലും പാണ്ഡിത്യത്തിലും ജീവിത ലാളിത്യത്തിലും ഉമറുബ്‌നു അബ്ദില്‍ അസീസിനെ ഓര്‍മ്മിപ്പിച്ച ഹിശാം, സ്‌പെയിനിനെ ശാന്തിയുടെ തീരമാക്കി.

ശരീഅത്തിന് നിരക്കാത്ത നികുതികള്‍ എടുത്തുകളഞ്ഞു. സകാത്തും മറ്റു ദാനധര്‍മങ്ങളും (സ്വദഖ) സംഭരിച്ച് വ്യവസ്ഥാപിതമായി വിതരണം ചെയ്തു. രാത്രികാലത്ത് നഗരസഞ്ചാരം നടത്തി അബലകളായ സ്ത്രീകളെയും നിര്‍ധനരെയും കണ്ടെത്തി അവരെ സഹായിച്ചു. രോഗി സന്ദര്‍ശനത്തിനും മയ്യിത്ത് നമസ്‌കാരങ്ങളിലും വരെ പങ്കെടുക്കാന്‍ സമയം കണ്ടെത്തി. പ്രവിശ്യയിലെ ഗവര്‍ണര്‍മാര നിരീക്ഷിക്കുകയും പരാതികള്‍ വന്നാല്‍ ഉടനടി അവരെ മാറ്റുകയും ചെയ്തു.

എട്ടുവര്‍ഷം ഭരിച്ച ഹിശാം ക്രി. 796ല്‍ (ഹി. 180) നിര്യാതനായി.
 

Feedback
  • Tuesday Oct 21, 2025
  • Rabia ath-Thani 28 1447