Skip to main content

ഇബ്‌നു സുഊദിനൊപ്പം (2-2)

ക്രി. 18ാം നൂറ്റാണ്ട് (ഹി.12ാം നൂറ്റാണ്ട്) മുസ്‌ലിം ലോകം മതപരമായും വൈജ്ഞാനികമാ യും അധഃപതിച്ച അവസ്ഥയിലായിരുന്നു. സമൂഹത്തില്‍ അജ്ഞത വ്യാപകമായി. തത്സ്ഥാനത്ത് പൗരോഹിത്യം ഉയര്‍ന്നുവന്നു. ഇസ്‌ലാം കേവലാചാരങ്ങളില്‍ ഒതുങ്ങി. അന്ധവിശ്വാസങ്ങള്‍ സമുദായത്തിന്റെ മുഖമുദ്രയായി, ശിര്‍ക്കും ബിദ്അത്തുകളും സര്‍വ സാധാരണമായി. ഭരണാധികാരികള്‍ അധികാരം നിലനിര്‍ത്താന്‍ മാത്രം പരിശ്രമിച്ചു. ഇസ്‌ലാമിന്റെ കേന്ദ്രവും വഹ്‌യിന്റെ മടിത്തട്ടുമായ മക്ക, മദീന ദേശങ്ങള്‍ പോലും അന്ധവിശ്വാസ മുഖരിതമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചക്രവാളത്തിലെ രജതരേഖയായി മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബ് എന്ന പരിഷ്‌ക്കര്‍ത്താവ് രംഗത്തു വരുന്നത്; ഒരു നിയോഗമെന്നോണം. വിശുദ്ധ ഖുര്‍ആനും നബിചര്യയും മാത്രമാണ് ഇസ്‌ലാമിന്റെ പ്രമാണമെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. അല്ലാഹുവിന്റെ അനുഗ്രഹവും തീരുമാനവുമായിരിക്കാം, ഇബ്‌നുസുഊദ് എന്ന ഭരണാധികാരി ഈ ആദര്‍ശം ഉള്‍ക്കൊണ്ടതും ഇസ്‌ലാമിക ദഅ്‌വത്തിന് ശൈഖിനോടൊപ്പം ചേര്‍ന്നതും. ദര്‍ഇയ്യയില്‍ നിന്നാരംഭിച്ച ഈ പ്രയാണം ഉയൈന, റിയാദ് എന്നിവയും കടന്ന് ഹിജാസില്‍ വ്യാപിച്ചു. മക്കയും മദീനയും യമനും തൗഹീദീ ഭരണത്തിന്‍ കീഴില്‍ വന്നു. ആധുനിക സുഊദി അറേബ്യയുടെ അടിത്തറയായിരുന്നു അത്. 

മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബ് ഉയര്‍ത്തിയ മുസ്‌ലിം നവോത്ഥാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു. ആ ദൗത്യം ഏറ്റെടുക്കാന്‍ പണ്ഡിതന്‍മാര്‍ മുന്നോട്ടുവന്നു. അതേസമയം സമൂഹത്തില്‍ മൂടുറച്ച അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പണ്ഡിതന്‍മാരും അവരെ പിന്തുണച്ച ചില ഭരണാധികാരികളും ഉണ്ടായിരുന്നു. അവര്‍ ശൈഖിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നതില്‍ അവര്‍ വ്യാപൃതരായി. ലോകത്തിന് ഇസ്‌ലാമിക ഉണര്‍വ് പ്രധാനം ചെയ്യുന്നതില്‍ മുന്നില്‍ നിന്ന ശൈഖ് മുഹമ്മദ് അബ്ദില്‍ വഹാബ് സ്വന്തമായി ഒരു ആദര്‍ശം കൊണ്ടുവരികയോ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയോ ചെയ്തിട്ടില്ല. വിശുദ്ധ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും മടങ്ങണമെന്ന് മുസ്‌ലിംകളെ പഠിപ്പിക്കുകയായിരുന്നു. ദിഗന്തങ്ങളില്‍ അതിന്റെ മറ്റൊലി ദൃശ്യമായി. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ ലോകത്ത് നടന്ന മുസ്‌ലിം നവോത്ഥാനം അതിന്റെ അനുരണങ്ങളായിരുന്നു.

ഹിജ്‌റ 1206 ശവ്വാലില്‍ അവസാനത്തെ തിങ്കളാഴ്ച്ച 92ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങി.

പ്രധാന കൃതികള്‍:


 كشف الشبهات   
شروط الصلاة وأركانها وواجباتها
كتاب التوحيد  
حاشية الأصول الثلاثة  
أصول الإيمان
مُفيد المُسّتفيد في كفر تارك التوحيد
منسك الحج
فضائل القرآن
آداب المشي إلى الصلاة مع بيان بعض أحكام الصلاة والزكاة ومايفسد الصوم
الواجبات المتحتمات المعرفة على كل مسلم ومسلمة
المسائل التي خالف فيها رسول الله صلى الله عليه وسلم أهل الجاهلية
الأصول الثلاثة وأدلتها ويليها شروط الصلاة وواجباتها واركانها والقواعد الأربع
أصول الدين الإسلامي مع قواعـده الأربـع
حاشية ثلاثة الأصول   
ما يجب على المسلم معرفته والعمل به
خمسون سؤالاً وجواباً في العقيدة
كتاب التوحيد الذي هو حق الله على العبيد (ط: جامعة سعود الإسلامية
تعليم الصبيان التوحيد
كتاب التوحيد الذي هو حق الله على العبيد  
كشف الشبهات
كشف الشبهات [محلاة بتعليقات أئمة الدعوة النجدية على الكتاب
كشف الشبهات ويليه الرسالة المفيدة
كشف الشبهات ومعه رسالة نواة الإيمان
مختصر سيرة الرسول صلى الله عليه وسلم
الكبـائر
كتاب التوحيد
مختصـر زاد المعاد
مؤلفات الشيخ محمد بن عبد الوهاب
القواعد الأربع
ثلاثة الأصول

 

 
 

References

 
1. താരീഖു ജസീറത്തുല്‍ അറബ് - ഹുസൈന്‍ ഖലഫ്.
2. അദ്ദഅ്‌വത്തുല്‍ വഹാബിയ്യ വ അസറുഹാ ഫില്‍ ഫിക്‌റില്‍ ഇസ്‌ലാമില്‍ ഹദീസ്- മുഹമ്മദ് കമാല്‍ ത്വാഹിര്‍.
3. ഇസ്‌ലാം സ്‌റ്റോറി.കോം
4. താരീഖുനജ്ദ് - ഇബ്‌നു ഹിശാം

Feedback