Skip to main content

ആര്‍ത്തവകാരിയും ത്വവാഫും

ആര്‍ത്തവകാരികള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ കഅ്ബയെ ത്വവാഫ് ചെയ്യുവാന്‍ ഇളവ് ലഭിക്കുമോ?

മറുപടി: ഒരു സാഹചര്യത്തിലും ആര്‍ത്തവകാരികള്‍ക്ക് കഅ്ബ ത്വവാഫ് ചെയ്യുവാന്‍ അനുമതിയില്ല. ഏതുതരം ത്വവാഫ് ആയിരുന്നാലും ഹജ്ജിന്റെ റുക്‌നായ ത്വവാഫുല്‍ ഇഫാള നിര്‍വഹിക്കുന്നതിന്റെ മുമ്പായി ഒരു സ്ത്രീക്ക് ആര്‍ത്തവമുണ്ടായാല്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുന്നതുവരെ അവര്‍ പ്രതീക്ഷിച്ചിരിക്കണം. ശുദ്ധിയായ ശേഷം ത്വവാഫ് ചെയ്യണം. യാതൊരു നിര്‍ബ്ബന്ധാവസ്ഥയിലും ആര്‍ത്തവത്തോടു കൂടി ത്വവാഫ് ചെയ്യുവാന്‍ പാടില്ലെന്ന് ബുഖാരി നിവേദനം ചെയ്യുന്ന ഹദീസില്‍ തന്നെ കാണാവുന്നതാണ്. മറ്റുള്ള ത്വവാഫുകള്‍ ആണെങ്കില്‍ അത് ചെയ്യാതെ അവള്‍ക്ക് നാട്ടിലേക്ക് പുറപ്പെടാം. ഇതല്ലാതെ ആര്‍ത്തവത്തോടുകൂടി യാതൊരു സാഹചര്യത്തിലും കഅ്ബയെ ത്വവാഫ് ചെയ്യുവാന്‍ പാടില്ല. നമസ്‌കാരം, നോമ്പ് പോലെ തന്നെയാണ് ഈ വിഷയവും. ആര്‍ത്തവകാരിയായി നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന നിര്‍ബ്ബന്ധാവസ്ഥയില്ല. എന്നാല്‍ രക്തസ്രാവമുള്ള സ്ത്രീയാണെങ്കില്‍ സാധാരണ സ്ത്രീയുടെ വിധിതന്നെയാണ് അവള്‍ക്കുള്ളതും. ഏതു ത്വവാഫും അവള്‍ക്ക് നിര്‍വ്വഹിക്കാം. ആര്‍ത്തവം ഇല്ലാതിരിക്കുന്നതിനുള്ള മരുന്ന് അവള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
 


 

Feedback
  • Sunday Oct 19, 2025
  • Rabia ath-Thani 26 1447